കെജ്‌രിവാളിന് ജാമ്യം ലഭിച്ചത് ബിജെപിക്കേറ്റ കനത്ത തിരിച്ചടി; കെ സി വേണുഗോപാൽ
കെജ്‌രിവാളിന് ജാമ്യം ലഭിച്ചത് ബിജെപിക്കേറ്റ കനത്ത തിരിച്ചടിയെന്ന് കെ സി വേണുഗോപാൽ.കേന്ദ്രസര്‍ക്കാര്‍ സര്‍വ സന്നാഹങ്ങളും ഉപയോഗിച്ച് ചെയ്യാവുന്ന രീതിയിലെല്ലാം ശ്രമിച്ചിട്ടും സുപ്രിംകോടതി കെജ്‌രിവാളിന് ജാമ്യം കൊടുത്ത വിധി സ്വാഗതം ചെയ്യുന്നുവെന്നും കെ സി വേണുഗോപാൽ.ഇത് ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ വിജയം.വിധി ഇന്ത്യ മുന്നണിക്ക് കരുത്ത് പകരുന്നതെന്നും വേണുഗോപാൽ.വിമർശിക്കുന്നവരെ ജയിലിൽ അടയ്ക്കുന്നു. വിധി കേന്ദ്രത്തിന്റെ മുഖത്തേറ്റ തിരിച്ചടിയെന്നും കെ സി വേണുഗോപാൽ പ്രതികരിച്ചു.
കെജ്‌രിവാളിന് ജാമ്യം ലഭിച്ചത് പല സംസ്ഥാനങ്ങളുടെയും തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചേക്കും.ജാമ്യം ലഭിച്ച നടപടി ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തുന്നതിന് സഹായിക്കും. ജാമ്യം ലഭിച്ചത് കേന്ദ്രസര്‍ക്കാരിന്റെ അഹങ്കാരത്തിനേറ്റ കനത്ത തിരിച്ചടിയാണെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.