ജാതി വിവേചനം നേരിട്ട കഴകം ജീവനക്കാരൻ ബി എ ബാലു രാജിവെച്ചു

തൃശൂർ : ജാതി വിവേചനം നേരിട്ട കഴകം ജീവനക്കാരൻ ബി എ ബാലു രാജിവെച്ചു. ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ ജീവനക്കാരനായിരുന്നു. തന്ത്രിമാരുടെ പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം.ജോലിയിൽ തിരികെ പ്രവേശിച്ചാൽ ക്ഷേത്രത്തിനകത്ത് നേരിടാൻ ഇടയുള്ള എതിർപ്പുകളെ മുന്നിൽ കണ്ടാണ് രാജി.
ഇന്നലെ ദേവസ്വം ഓഫീസിൽ എത്തിയ ബാലു അഡ്മിനിസ്ട്രേറ്റർക്ക് രാജിക്കത്ത് കൈമാറി. 15 ദിവസത്തെ മെഡിക്കൽ ലീവ് കഴിഞ്ഞ് ഇന്നലെ ദേവസ്വം ഓഫീസിൽ എത്തിയിരുന്നു. പിന്നാലെയാണ് രാജിക്കത്ത് കൈമാറിയത്.
ക്ഷേത്രത്തിലെ ജാതി വിവേചന പരാതി തന്ത്രി കുടുംബം തള്ളിയിരുന്നു. കഴകം നിയമനം ദേവസ്വം ചട്ടങ്ങൾ മറികടന്നെന്നാണ് ദേവസ്വം ഭരണസമിതിയിലെ തന്ത്രി പ്രതിനിധി നെടുമ്പിള്ളി തരണനെല്ലൂർ ഗോവിന്ദൻ നമ്പൂതിരിപ്പാട് ആരോപിച്ചിരുന്നത്. ഇതിൽ ജാതി വിവേചനം ഇല്ലാ എന്നും അദ്ദേഹം പറഞ്ഞു.