കായംകുളം എംഎസ്എം കോളേജിൽ മെഗാ രക്തദാന ക്യാമ്പ്

കായംകുളം : എംഎസ്എം കോളേജിൽ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കായംകുളം എസ് ബി ഐ ടൗൺ ബ്രാഞ്ചിന്റെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ചാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.
എം എസ് എം കോളേജിലെ എൻസിസി, എൻഎസ്എസ് യൂണിറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.കോളേജ് പ്രിൻസിപ്പൽ ഡോക്ടർ മുഹമ്മദ് താഹ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ എസ് ബി ഐ ചീഫ് മാനേജർ ബിജു ലക്ഷ്മണൻ, മാനേജർ സുജിത് എസ്.ആർ, സൈനി തോമസ്, കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോക്ടർ ദിവ്യ, എൻസിസി ഓഫീസർ ഡോക്ടർ അൻസാരി.എം, വിദ്യാർത്ഥി പ്രതിനിധികളായ ഹരികൃഷ്ണൻ, അഖില അതുല്യ,ബീമ,അക്ഷയ് തുടങ്ങിയവർ പങ്കെടുത്തു.