ഡൽഹി മദ്യനയ അഴിമതി കേസ്; 5 മാസങ്ങൾക്ക് ശേഷം കെ. കവിതയ്ക്ക് ജാമ്യം
ന്യൂഡൽഹി: ഡൽഹി മദ്യ നയ അഴിമതി കേസിൽ ഇഡി അറസ്റ്റു ചെയ്ത ബിആർഎസ് എംഎൽഎയും മുൻ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്‍റെ മകളുമായ കെ. കവിതയ്ക്ക് ജാമ്യം. അറസ്റ്റിലായി 5 മാസങ്ങൾക്കു ശേഷമാണ് ജാമ്യം ലഭിക്കുന്നത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും 10 ലക്ഷം രൂപ ബോണ്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
മാർച്ച് 15 നാണ് കവിതയെ ഇഡി അറസ്റ്റു ചെയ്യുന്നത്. ഇ.ഡി, ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡിന് ശേഷം കവിതയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അഴിമതിയിൽ കവിതയ്ക്കെതിരെ സാക്ഷി മൊഴികളും ഇലക്ട്രോണിക് തെളിവുകളുമുണ്ടെന്നുമായിരുന്നു ഇ.ഡി കോടതിയിൽ വാദിച്ചത്