അണുശക്തിനഗറിലെ വാർഷിക പൂജ ആഘോഷങ്ങളിൽ കാവാലം ശ്രീകുമാർ

0

ട്രോംബെ:ഡിസംബർ 24-ന് ആരംഭിക്കുന്ന ട്രോംബെ ശാസ്ത മണ്ഡൽ അണുശക്തിനഗർ അയ്യപ്പ ക്ഷേത്രത്തിലെ വാർഷിക പൂജ ആഘോഷങ്ങളിൽ ആദ്യദിവസം കാവാലം ശ്രീകുമാറിന്റെ ഗാനാലാപനം ഉണ്ടായിരിക്കും. 25-ന് ഏലൂർ ബിജു അവതരിപ്പിക്കുന്ന സോപാന സംഗീതവും 26-ന് വിനോദ് കൈതാരത്തിന്റെ കഥാപ്രസംഗവും വേദിയിലെത്തും. നാലാം ദിവസം രാവിലെ നവഗ്രഹ പൂജയും, വൈകീട്ട് ഏഴരയ്ക്ക് മട്ടന്നൂർ ഉദയൻ നമ്പൂതിരിയും ചിറയ്ക്കൽ നിധീഷും സംഘവും നടത്തുന്ന ഡബിൾ തായമ്പകയും ഉണ്ടായിരിക്കും. അവസാന ദിവസമായ ഡിസംബർ 28-ന് രാവിലെ പറയെടുപ്പും, വൈകുന്നേരം ആറുമണിക്ക് സജു പല്ലശ്ശനയും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യമേളത്തോടെ നടക്കുന്ന ഘോഷയാത്രയ്ക്കുശേഷം മഹാദീപാരാധനയോടെ ഇക്കൊല്ലത്തെ ആഘോഷങ്ങൾ അവസാനിക്കും. കൂടുതൽ വിവരങ്ങൾക്ക് ക്ഷേത്രഭാരവാഹികളുമായി (മൊബൈൽ: 8097282545) ബന്ധപ്പെടാവുന്നതാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *