പതിനൊന്ന് ലക്ഷം രൂപയുടെ കുഴൽപ്പണവുമായി രണ്ടുപേരെ മേൽപറമ്പ് പോലീസ് അറസ്റ്റ് ചെയ്തു

0

കാസർകോട്: 11.26 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി രണ്ടുപേരെ മേൽപറമ്പ് പോലീസ് ഇൻസ്പെക്ടർ എം ആർ അരുൺ കുമാറും സംഘവും അറസ്റ്റ് ചെയ്തു. വിദ്യാനഗർ എരുതും കടവിലെ അബ്ദുൽ ഹമീദ് (54), കീഴൂരിലെ അസ്ലം (47) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി പി ബിജോയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അബ്ദുൽ ഹമീദിനെയാണ് ആദ്യം പിടികൂടിയത് ഇയാളിൽ നിന്നും 3,01160 രൂപ പിടികൂടി ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കീഴൂരിലെ അസ്ലമിന് നൽകാനാണ് പണം എത്തിച്ചതെന്ന് മൊഴി നൽകിയത്. തുടർന്ന് അസ്ലാമിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 8.25 രൂപയും കണ്ടെടുത്തു. പിടിയിലായ ഹമീദ് കുഴൽപ്പണ വിതരണ ഏജൻറ് ആണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇയാളുടെ പക്കൽ നിന്നും പണം വിതരണം ചെയ്യേണ്ട നിരവധി ആളുകളുടെ ലിസ്റ്റും കണ്ടെത്തിയിരുന്നു.

ഇൻസ്പെക്ടർക്ക് പുറമെ എസ് ഐ മാരായ ഈ വി അബ്ദുൽ റഹ്മാൻ എ എം സുരേഷ് കുമാർ പോലീസ് ഓഫീസർമാരായ ഹിതേഷ്, പ്രശാന്തി, നിജിൻ കുമാർ, രജീഷ് എന്നിവരും കുഴപ്പണം പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *