കാസ‍ര്‍ഗോഡ് സ്വകാര്യ ബസ് മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു, ഇരുപതോളം പേര്‍ക്ക് പരുക്ക്

0

കാസര്‍കോട്: ചാലിങ്കാലില്‍ നിയന്ത്രണം വിട്ട് ബസ് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. കാസ‍ര്‍ഗോഡ് മധൂർ രാംനഗർ സ്വദേശി ചേതൻ കുമാർ (37) ആണ് മരിച്ചത്. മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോകുക‌യായിരുന്ന സ്വകാര്യബസ് മറിഞ്ഞാണ് അപകടമുണ്ടായത്. ബസിലുണ്ടായിരുന്ന ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.

പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ബസ് നിയന്ത്രണം വിട്ടു മറിയുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗത തടസമുണ്ടായി. പരിക്കേറ്റവരുടെ ആരോഗ്യനില സംബന്ധിച്ച് വിവരങ്ങൾ ലഭ്യമായിട്ടില്ല. മരിച്ച ചേതൻ കുമാറിന്‍റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടം പരിശോധനക്ക് വിധേയമാക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *