കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാംപസിലെ പഴയ ടാങ്കിനുള്ളിൽ അസ്ഥികൂടം കണ്ടെത്തി
തിരുവനന്തപുരം: കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാംപസിനുള്ളിലെ പഴയവാട്ടർ ടാങ്കിനുള്ളിൽ നിന്ന് അസ്ഥികൂടം കണ്ടെത്തി. കഴക്കൂട്ടം പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി പരിശോധന നടത്തി. ബോട്ടണി വിഭാഗത്തിനോടു ചേർന്ന പഴയ ടാങ്കിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ഈ പ്രദേശം മുഴുവൻ കാടു മൂടി കിടക്കുകയായിരുന്നു.
ക്യാംപസിലെ ജീവനക്കാരൻ ടാങ്കിന്റെ മാനുവൽ ഹോൾ വഴി നോക്കിയപ്പോഴാണ് അസ്ഥികൂടം കിടക്കുന്നതായി കണ്ടെത്തിയത്. 15 അടി താഴ്ചയുള്ള ടാങ്കിനുള്ളിൽ ഇറങ്ങാനാകാതെ ഫയർഫോഴ്സ് മടങ്ങി.വ്യാഴാഴ്ച രാവിലെ ഫൊറൻസിക് വിഭാഗത്തിന്റെ സാനിധ്യത്തിൽ അസ്ഥികൂടം പുറത്തെടുക്കാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്.