അനുമതിയില്ലാതെ ബോട്ട് യാര്‍ഡ്, പരാതി, കേസ്, ഒടുവില്‍ പരാതിക്കാരൻ യാഡിൽ ജീവനൊടുക്കിയ നിലയില്‍
കരുനാഗപ്പള്ളി: മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച വന്ന ബോട്ട് യാർഡിൽ ഗൃഹനാഥൻ തൂങ്ങി മരിച്ച നിലയിൽ. കരുനാഗപ്പള്ളി പണിക്കർ കടവിന് സമീപം പുതുമനശ്ശേരിൽ വേണു( 65) ആണ് ബോട്ട് യാർഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനോട് ചേര്ന്ന് മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ചു വന്ന ലക്ഷമി ബോട്ട് യാർഡിനെതിരെ ബന്ധപ്പെട്ടവർക്ക് വേണു പരാതി നൽകിയിരുന്നു.
കഴിഞ്ഞ ദിവസം ഉച്ചക്ക് ജോലിക്കാരുമായി വാക്ക് തർക്കം ഉണ്ടാകുകയും വേണുവിനെ ഭീഷണിപ്പെടുത്തിയതായും പറയുന്നു. അതിൻ്റെ അടിസ്ഥാനത്തിൽ പോലീസിൽ പരാതി നൽകുകയും ഇന്ന് രാവിലെ സ്റ്റേഷനിൽ ഹാജരാകാൻ പറയുകയും ചെയ്തിരുന്നു.പുലർച്ചെ കാണാതായ വേണുവിനെ ഭാര്യ അന്വേഷിച്ചപ്പോഴാണ് ഭർത്താവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കരുനാഗപ്പള്ളി പോലീസ് കേസെടുത്തു.