ചാരായം കടത്ത് രണ്ടു പേർ അറസ്റ്റിൽ
കാർത്തികപ്പള്ളി : കരുവാറ്റ വടക്ക് ഊട്ടുപറമ്പ് റെയിൽവേ ഓവർ ബ്രിഡ്ജിന് കിഴക്ക് വശത്തുള്ള ഇഡ്ഡലി കുഴി പാടശേഖരത്തിന്റെ ബണ്ട് റോഡിൽ കൂടി പത്തര ലിറ്റർ ചാരായം കടത്തിക്കൊണ്ടുവന്ന കരുവാറ്റ വടക്ക് 17 ൽ വീട്ടിൽ ഭാസ്കരൻ മകൻ രാജീവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മറ്റൊരു റെയ്‌ഡിൽ കാത്തിപ്പള്ളി താലൂക്കിൽ കരുവാറ്റ വില്ലേജിൽ കരുവാറ്റ വടക്കുമുറിയിൽ ഊട്ടുപറമ്പ് റെയിൽവേ ഓവർ ബ്രിഡ്ജിൽ നിന്നും കുന്നത്തിൽ ക്ഷേത്രത്തി ലേക്ക് പോകുന്ന റോഡിൽ ഉദ്ദേശം 50 മീറ്റർ തെക്ക് മാറി റോഡിൽ കൂടി 5 ലിറ്റർ കന്നാസിൽ നിറയെ ഉദ്ദേശം 5 ലിറ്റർ ചാരായം കടത്തിക്കൊണ്ടുവന്ന കരുവാറ്റ വില്ലേജിൽ കരുവാറ്റ വടക്ക് മുറിയിൽ ചാമുപ്പറമ്പിൽ വടക്കേതിൽ മോഹനൻ മകൻ 26 വയസ്സുള്ള അരുണിനെ പിടികൂടി
കാർത്തികപ്പള്ളി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് എം ബൈജുവിന്റെ നേതൃത്വത്തിൽ നടത്തിയ പെട്രോളിങ്ങിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് എസ് അക്ബർ, പ്രിവന്റ്റീവ് ഓഫീസർ ഗ്രേഡ്മാരായ ടോണി ടി, അനീഷ് ആന്റണി, സിവിൽ എക്സൈസ് ഓഫീസർ അഗസ്റ്റിൻ ജോസഫ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ കുമാരി വീണ എന്നിവർ പങ്കെടുത്തു