കര്‍ണാടകയില്‍ ആദ്യവിജയം കോണ്‍ഗ്രസിന്; ലൈംഗികാതിക്രമക്കേസ് പ്രതി പ്രജ്വല്‍ രേവണ്ണയ്‌ക്ക് തോല്‍വി

ബംഗളൂരു: കര്‍ണാടകയില്‍ ആദ്യവിജയം കോണ്‍ഗ്രസിന്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി ശ്രേയസ് പട്ടേല്‍ ഗൗഡ 45,000 വോട്ടിനാണ് വിജയിച്ചത്. ലൈംഗികാതിക്രമക്കേസുകളില്‍ പ്രതിയായ കര്‍ണാടകയിലെ ഹാസനിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രജ്വല്‍ രേവണ്ണ തോറ്റു. ദേവഗൗഡ കുടുംബത്തിന്റെ സിറ്റിങ് സീറ്റായിരുന്ന ഹാസനില്‍ 25 വര്‍ഷത്തിന് ശേഷമാണ് ജെഡിഎസിന് തിരിച്ചടിയുണ്ടാകുന്നത്.
കര്‍ണാടകയില്‍ ബിജെപി- ജെഡിഎസ് സഖ്യം സീറ്റ് നിലയില്‍ മുന്നിലാണ്. ബിജെപി 16 സീറ്റിലും കോണ്‍ഗ്രസ് 10 സീറ്റിലും ജെഡിഎസ് ഒരു സീറ്റിലും മുന്നേറുന്നു. മുന്‍പ്രധാനമന്ത്രി ദേവഗൗഡയുടെ മകനും ഹൊലെനരസിപൂര്‍ എംഎല്‍എയുമായ എച്ച്ഡി രേവണ്ണയുടെ മൂത്ത മകനുമാണ് ഹാസനിലെ സിറ്റിംഗ് എംപിയായ പ്രജ്വല്‍. 33-കാരനായ പ്രജ്വല്‍ കര്‍ണാടകയിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയായിരുന്നു.
ലൈംഗീകാതിക്രമക്കേസില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത ജെഡിഎസ് നേതാവ് പ്രജ്ജ്വല്‍ രേവണ്ണ ഹാസനില്‍ വിജയിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ സര്‍വ്വെ ഫലം പുറത്തുവന്നത് ഇന്‍ഡ്യാ ടുഡെ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ സര്‍വ്വെയാണ് ഹാസനില്‍ പ്രജ്ജ്വുല്‍ രേവണ്ണയുടെ തുടര്‍വിജയം പ്രവചിച്ചത്.
പ്രജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാതിക്രമ പരാതിയും തുടര്‍ന്നുള്ള കോലാഹലങ്ങളും ദേശീയതലത്തില്‍ ചര്‍ച്ചയായ സമയത്തായിരുന്നു തിരഞ്ഞെടുപ്പ്. ജെഡിഎസിന് സ്വാധീനമുള്ള ബെംഗളൂരു റൂറല്‍, മാണ്ഡ്യ, ഹസന്‍, മൈസൂര്‍, ചാമരാജനഗര്‍, ബെംഗളൂരു സൗത്ത്, തുംകൂര്‍ മണ്ഡലങ്ങളിലെല്ലാം വോട്ടെടുപ്പ് നടന്നത് ഈ ഘട്ടത്തിലായിരുന്നു.
പ്രജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാതിക്രമ ആരോപണക്കിന്റെ മണ്ഡലങ്ങള്‍ ഈ ദൃശ്യങ്ങള്‍ ഹസനിലും മാണ്ഡ്യയിലും ബോധപൂര്‍വ്വം പ്രചരിപ്പിച്ചിരുന്നുവെന്ന് കുമാരസ്വാമി ആരോപിച്ചിരുന്നു.