കർക്കടകം : ആത്‌മീയതയുടെയും ആരോഗ്യസംരകഷണത്തിൻ്റെയും മാസം

0
ramayanam masam

ഇന്ന് കർക്കടക മാസം ആരംഭിക്കുകയാണ്. ആർഭാടങ്ങള്‍ മാറ്റിവച്ച് മലയാളി, വിശുദ്ധിയുടെയും ആരോഗ്യ സംരക്ഷണത്തിന്‍റെയും നാളുകളിലേയ്ക്ക് മാറുന്ന മാസം .

ജ്യോതിഷ പരമായി സൂര്യൻ കർക്കടകം രാശിയിലെ സഞ്ചരിക്കന്ന മാസമാണിത്. ഈ കാലത്ത് ചന്ദ്രൻ മൗഢ്യമായിരിക്കും. ചന്ദ്രൻ മനസിന്‍റെ കാരകനാണല്ലോ, അതിനാല്‍ തന്നെ ചന്ദ്രന്‍റെ ശക്തിക്ഷയം മനോബലം കുറക്കുമെന്നും വിശ്വാസമുണ്ട്.ആരോഗ്യ, സൗന്ദര്യ ചികിത്സകള്‍ക്ക് പ്രാധാന്യമുള്ള മാസമാണ് കർക്കടകം. ഭാവിയിലേക്ക് ശരീരത്തെയും മനസിനെയും ശക്തിയുള്ളതാക്കാൻ പ്രത്യേക ചിട്ടവട്ടങ്ങളും ചികിത്സകളും നമ്മുടെ പൂർവികർ നടത്തിപോന്നിരുന്നു. ഇന്നും വലിയൊരു വിഭാഗം മലയാളികളും ഇത് തുടരുന്നു. പുലർച്ചെ എണ്ണതേച്ചുള്ളകുളി, ഔഷധ കഞ്ഞി (കർക്കടക കഞ്ഞി)യും പത്തില കൊണ്ടുള്ള കറിയും, ആയുർവേദ മരുന്നുകള്‍ ചേർത്ത് ഉണ്ടാക്കുന്ന ലേഹ്യം തുടങ്ങി ഇങ്ങനെ പോകുന്നു കേരളത്തിന്‍റെ തനതായ കർക്കട മാസ പരിരക്ഷകള്‍.

രാമായണ പാരായണത്തിലൂടെ മനസിനെ ശുദ്ധമാക്കാന്‍ കൂടിയുള്ള മാസമാണ് ഹൈന്ദവ വിശ്വാസികള്‍ക്ക് കർക്കടകം. കുളിച്ച് ശുദ്ധിവരുത്തി രാമായണം വായിക്കുന്നത് പുണ്യം ലഭിക്കാനുതകുമെന്നാണ് വിശ്വാസം.വീടുകളില്‍ സന്ധ്യക്ക് ശേഷം വിളക്ക് വച്ച് രാമായണം പാരായണം ചെയ്യുന്നത് കര്‍ക്കടക മാസത്തിലെ പ്രത്യേകതയാണ്. അവതാര പുരഷനായ രാമന്‍ പോലും കടന്നു പോയ വിഷമഘട്ടങ്ങള്‍ വായിക്കുന്നത് മനുഷ്യന് ആത്മബലം ആര്‍ജിച്ച് പ്രതിസന്ധികളെ തരണം ചെയ്യുന്നതിന് ശേഷി നല്‍കുന്നതിനാണ്. ശ്രീരാമന്‍, സീത, വസിഷ്‌ഠന്‍, ഭരതന്‍, ലക്ഷ്‌മണന്‍, ശത്രുഘ്‌നന്‍, ഹനുമാന്‍, മഹാഗണപതി, ബ്രഹ്മാവ്, മഹേശ്വരന്‍, നാരദന്‍ എന്നിവരുള്‍പ്പെട്ട ശ്രീരാമ പട്ടാഭിഷേക ചിത്രത്തിന്‍റെ മുന്നില്‍ വടക്കോട്ട് തിരിഞ്ഞിരുന്നു വേണം രാമായണ പാരായണം നടത്താന്‍.

ബാലകാണ്ഡത്തിലെ രാമ രാമ എന്ന് തുടങ്ങുന്ന ഭാഗത്തില്‍ നിന്നാണ് വായിച്ചു തുടങ്ങേണ്ടത്. എത് ഭാഗം വായിക്കുന്നതിനു മുമ്പും ഈ ഭാഗം വായിക്കണം. യുദ്ധം, കലഹം, മരണം തുടങ്ങി അശുഭ ഭാഗങ്ങില്‍ നിന്ന് വായിച്ചു തുടങ്ങാനോ വായിച്ചു നിര്‍ത്താനോ പടില്ലെന്നാണ് വിശ്വാസം. കര്‍ക്കടകം പൂര്‍ത്തിയാകുന്നതിനു മുമ്പ് ശ്രീരാമപട്ടാഭിഷേകം വരെയുള്ള ഭാഗങ്ങള്‍ വായിച്ച് തീര്‍ക്കണം.സൂര്യകിരണങ്ങൾക്ക് ശക്‌തി കുറയുന്നതാണ് രോഗാണുക്കൾ പെരുകാന്‍ കാരണം. ഈ സാഹചര്യങ്ങളില്‍, മനസിന് ശക്‌തി പകരാനുള്ള വഴിയായാണ് രാമായണ മാസത്തെ വിശ്വാസികള്‍ കാണുന്നത്. അന്ധകാരം നീക്കി വിജ്ഞാനത്തിന്‍റെ വെളിച്ചം നല്‍കുന്നതിനായാണ് രാമായണ പാരായണവും അത് ശ്രവിക്കലുമെന്നാണ് സങ്കല്‍പ്പം. ഒരു മാസത്തെ തികഞ്ഞ ആത്മീയ ജീവിതചര്യ അടുത്ത വര്‍ഷത്തേക്ക് ഗൃഹത്തില്‍ ഐശ്വര്യം കൊണ്ടുവരുമെന്നുമാണ് വിശ്വാസം. പിതൃതർപ്പണത്തിന് കൂടിയുള്ളതാണ് ഈ മാസം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *