കാര്യവട്ടം കോളേജ് റാഗിങ് :ക്രൂര മർദ്ദനം, തുപ്പിയ വെള്ളം കുടിപ്പിക്കൽ :7 വിദ്യാർത്ഥികൾക്കെതിരെ കേസ്

തിരുവനന്തപുരം :കാര്യവട്ടം ഗവ:കോളേജിൽ റാഗിങ്ന് വിധേയനായ ഒന്നാംവർഷ ബയോടെക്‌നോളജി വിദ്യാർത്ഥിയുടെ പരാതിയിൽ മൂന്നാം വർഷ വിദ്യാർത്ഥികളായ 7 പേർക്കെതിരെ കേസ് .
ബിൻസ് ജോസ് എന്ന വിദ്യാർത്ഥി കോളേജ് മേലധികാരികൾക്ക് നൽകിയ പരാതിയിൽ കോളേജിലെ റാഗിങ് വിരുദ്ധ സമിതി അന്യേഷിക്കുകയും സിസിടിവികൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ റാഗിങ് നടന്നതായി സ്ഥിരീകരിക്കുയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ കഴക്കൂട്ടം പോലീസ് 7 വിദ്യാർത്ഥികൾക്കെതിരെ കേസെടുക്കുകയായിരുന്നു. എസ്എഫ്ഐ യൂണിറ്റ് റൂമിൽ കൊണ്ടുപോയി ഷർട്ട് വലിച്ചു കീറുകയും 7 പേർചേർന്ന് അതിക്രൂരമായി മർദ്ദിക്കുകയുമായിരുന്നെന്ന് ബിൻസ് ജോസ് മാധ്യമങ്ങളോട്കു പറഞ്ഞു കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ തുപ്പിയ വെള്ളം നിർബന്ധപൂർവം കുടിപ്പിച്ചു എന്നും ബിൻസ് ജോസ് പറഞ്ഞു. സംഭവം നടന്നത് ഫെബ്രുവരി 11 നാണ് .കോളേജ് പ്രിൻസിപ്പിളിനും കഴക്കൂട്ടം പോലീസ് സ്റ്റേഷനിലും വിദ്യാർത്ഥി പരാതി നൽകിയിരുന്നു.
കോട്ടയം നേഴ്‌സിംഗ് കോളേജ് വിദ്യാർത്ഥികളുടെ അതിക്രൂരമായ റാഗിങ് വാർത്തയുടെ ഞെട്ടൽ മാറും മുന്നേയാണ് പുതിയ വാർത്തവരുന്നത്.