കരുവന്നൂർ കള്ളപ്പണ കേസ്;സിപിഎംയിന് തിരിച്ചടിയോ?
കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് പ്രതികളുടെ സ്വത്ത് വിറ്റ് പണം തിരികെ നൽകാൻ ഇഡി കോടതിയെ സമീപിച്ചത് സിപിഎമ്മിന് തിരിച്ചടി ആയേക്കും.ആർക്കും പണം നഷ്ടമാകില്ലെന്ന് സിപിഎം മാസങ്ങൾക്ക് മുൻപേ നൽകിയ ഉറപ്പ് പാലിക്കാതെ നിൽക്കുമ്പോഴാണ് ഇഡിയുടെ പുതിയ നീക്കം. വിചാരണ കാലയളവിൽ തന്നെ പ്രതികളുടെ സ്വത്തുവിറ്റ് നഷ്ടം നികത്താൻ നിയമം അനുവദിക്കുന്നുണ്ടെന്നാണ് ഇഡി കോടതിയെ അറിയിച്ചത്.