ചേർത്തലയിൽ കാപ്പ നിയമപ്രകാരം ജയിലിൽ അടച്ചു.

0
DIPESH

ആലപ്പുഴ: ചേർത്തല പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പാ നിയമ പ്രകാരം ജയിലിൽ അടച്ചു. ചേർത്തല മുൻസിപ്പാലിറ്റി എട്ടാം വാർഡിൽ തെക്കേ ചിറ്റേഴത്ത് വീട്ടിൽ ദിലീപിന്റെ മകൻ ദീപേഷ് @ ദീപു വയസ്സ് 23 എന്നയാളെയാണ് കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ പാർപ്പിച്ചത്. ചേർത്തല പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ലൈസാദ് മുഹമ്മദ്‌ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ ജില്ലാകളക്ടർ ആണ് നടപടി സ്വീകരിച്ചത്. നിരവധി അടിപിടി, പിടിച്ചുപറി കേസുകളിൽ പ്രതിയാണ് ദീപേഷ് അടുത്തിടെ ചേർത്തല നഗരത്തിലെ ഹോട്ടലിൽ കയറി അതിക്രമം നടത്തിയ സംഭവത്തിലെ രണ്ടാം പ്രതിയാണ്

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *