കൻവർ തീർഥയാത്രികരുടെ വഴിയിലെ ഭക്ഷണശാലകളിൽ ഉടമയുടെ പേരു പ്രദർശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ
ന്യൂഡൽഹി : കൻവർ തീർഥയാത്രികരുടെ വഴിയിലെ ഭക്ഷണശാലകളിൽ ഉടമയുടെ പേരു പ്രദർശിപ്പിക്കണമെന്ന ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സർക്കാരുകളുടെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഉത്തരവിനെതിരായ വിവിധ ഹർജികൾ പരിഗണിച്ച സുപ്രീം കോടതി ജഡ്ജിമാരായ ഋഷികേശ് റോയ്, എസ്.വി.എൻ. ഭാട്ടി എന്നിവരുടെ ബെഞ്ച് സംസ്ഥാന സർക്കാരുകൾക്കു നോട്ടിസും അയച്ചു.