‘കണ്ണൂരോണ’ ത്തിൽ അലോഷി പാടുന്നു.!

0

 

നവിമുംബൈ: സുപ്രസിദ്ധ ഗസൽ ഗായകൻ അലോഷിയും യുവ സംഗീത സംവിധായകനും ഗായകനുമായ മഹേശ്വറും ഒരുക്കുന്ന സംഗീത സായാഹ്നത്തിൽ , കണ്ണൂർ കൾച്ചറൽ അസോസിയേഷന്റെ ഓണാഘോഷം ഒക്ടോബർ 13 ന് നടക്കും. മുംബൈയിൽ ആദ്യമായാണ് അലോഷിയുടെ സംഗീത പരിപാടി നടക്കുന്നത് . കൂടാതെ കലാമണ്ഡലം ശ്രീലക്ഷ്‍മിയും സംഘവും അവതരിപ്പിക്കുന്ന ഡാൻസ് ഫ്യുഷനും അരങ്ങിലെ പ്രധാന ദൃശ്യ വിഭവമായിരിക്കും. വൈവിധ്യമാർന്ന സംഗീത നൃത്ത വിരുന്നിനോടോപ്പം ഓണസദ്യയുമുണ്ടായിരിക്കും.

വൈകുന്നേരം 6.30 ന് നെരൂൾ ഗുരുദേവഗിരി ആനന്ദരാജ് ഓഡിറ്റോറിയത്തിൽ ആരംഭിക്കുന്ന ആഘോഷത്തിൽ പങ്കാളിയാകാൻ താല്പര്യപ്പെടുന്നവർ താഴെകൊടുത്തിട്ടുള്ള നമ്പറിൽ ബന്ധപ്പെടുക.
7738159911 / 9920585568 / 9820182192

Spread the love

Leave a Reply

Your email address will not be published. Required fields are marked *