തൃശൂർ മൃഗശാലയിലേക്കു മാറ്റവേ .കണ്ണൂരിൽ മയക്കുവെടിവെച്ച് പിടികൂടിയ കടുവ ചത്തു.
കണ്ണൂർ: പന്നിയാംമലയിൽ മയക്കുവെടിവെച്ച് പിടികൂടിയ കടുവ ചത്തു. തൃശൂർ മൃഗശാലയിലേക്കു കൊണ്ടുവരുന്ന വഴി അർധരാത്രിയോടെയാണ് കടുവ ചത്തത്. അർധരാത്രി 12നും ഒരു മണിക്കും ഇടയിൽ കോഴിക്കോടുവച്ച് കടുവ ചത്തതായാണ് ലഭിക്കുന്ന വിവരം. പന്നിയാംമലയിൽ മുള്ളുവേലിയിൽ കുടുങ്ങിയ നിലയിലാണ് ഇന്നലെ രാവിലെ കടുവയെ കണ്ടെത്തിയത്. ഉച്ചയോടെ മയക്കുവെടി വച്ച് പിടികൂടി കൂട്ടിലടച്ചു. കണ്ണവം വനത്തിലേക്ക് കൊണ്ടുപോകാൻ വനം വകുപ്പ് ശ്രമിച്ചപ്പോൾ ജനപ്രതിനിധികളും നാട്ടുകാരും ശക്തമായി എതിർത്തതിനെ തുടർന്നാണ് രാത്രിയിൽ കടുവയുമായി വനംവകുപ്പ് സംഘം തൃശൂരിലേക്ക് തിരിക്കുകയായിരുന്നു. യാത്ര മധ്യേയാണ് കടുവ ചത്തത്