ജയിലിൽ ചാടിയ പ്രതിയും; ഒളിത്താവളമൊരുക്കിയ സ്ത്രീയും പിടിയില്‍
കണ്ണൂര്‍: ജയിലിലെ പത്രക്കെട്ട് എടുക്കാന്‍ പോയ വഴി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവു ചാടിയ ലഹരി കേസ് പ്രതി ഹര്‍ഷാദ് പിടിയില്‍. തമിഴ്നാട് മധുരയിലെ കാരക്കുടിയില്‍ നിന്നാണ് പ്രതിയെ കണ്ണൂര്‍ ടൗണ്‍ പൊലീസ് പിടികൂടിയത്. ജനുവരി 14 നാണ് ഹര്‍ഷാദ് ജയില്‍ ചാടിയത്. സംഭവത്തില്‍ ജയില്‍ വകുപ്പ് ഏറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിരുന്നു. കാരക്കുടിയിലെ ഒളിത്താവളത്തില്‍ എത്തിയാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഹര്‍ഷാദിന് ഒളിത്താവളമൊരുക്കിയ മധുര സ്വദേശിനി അപ്സരയും പൊലീസിന്റെ പിടിയിലായിട്ടുണ്ട്.
ഹര്‍ഷാദിന് ജയില്‍ ചാടാനായി ബൈക്കുമായി എത്തിയ ബന്ധു റിസ്വാനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പൊലീസിനെ മധുരയില്‍ എത്തിച്ചത്. ഹര്‍ഷാദ് ജയില്‍ ചാടിയ കേസില്‍ റിസ്വാനും പ്രതിയാകും. 10 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ഹര്‍ഷാദിന് ജയിലിലെത്തി ഒരു വര്‍ഷം പൂര്‍ത്തിയാവുന്നതിന് മുന്‍പ് വെല്‍ഫയര്‍ ഡ്യൂട്ടി നല്‍കിയതില്‍ ജയില്‍ അധികൃതര്‍ക്ക് വീഴ്ച്ച സംഭവിച്ചതായും കണ്ടെത്തിയിരുന്നു.