തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറി ; രണ്ട് പേർക്ക് ദാരുണാന്ത്യം
കണ്ണൂർ: കണ്ണൂർ ഏഴിമല കുരിശുമുക്കിൽ നിയന്ത്രണം വിട്ട പിക്കപ്പ് ലോറി കയറി രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു . ഏഴിമല സ്വദേശികളായ ശോഭ (53 ), യശോദ(68 ) എന്നിവരാണ് മരിച്ചത്. പഞ്ചായത്തിൽ അഞ്ചാം വാർഡിലെ ഇരുപതോളം പേര് തൊഴിൽ സ്ഥലത്തേക്കു പോകുന്നതിനിടയിലാണ് അപകടമുണ്ടായത് .കുറേപ്പേർ തൊഴിൽസ്ഥലത്തെത്തിയിരുന്നു . പിറകിൽ യാത്രചെയ്തിരുന്നവരുടെയിടയിലേയ്ക്ക് നിയന്ത്രണംവിട്ടലോറിപാഞ്ഞുകയറുകയായിരുന്നു. ഒരാൾ സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പട്ടു.
ഗുരുതരമായി പരിക്കേറ്റ ബി. പി. ശ്രീലേഖ (49) യെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ് .രാവിലെ 9.30 ഓടെയായിരുന്നു സംഭവം. രാമന്തളി പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്..
ഇന്ന് രാവിലെ 10 മണിക്ക് കുരിശുമുക്ക് – ഏഴിമല ടോപ് റോഡില്‍ നിന്നും ഇറങ്ങി രാമന്തളി ഭാഗത്തേക്ക് ജില്ലിപൊടിയുമായി പോവുകയായിരുന്ന ഗുഡ്സ് ഓട്ടോ വാഹനമാണ് നിയന്ത്രണം വിട്ട് മൂവരെയും ഇടിച്ചു തെറിപ്പിച്ച് മറിഞ്ഞത്.