കണ്ണൂർ അയ്യൻകുന്നിൽ ആന ചരിഞ്ഞ അഭാവം; അണുബാധയെ തുടർന്നെന്ന് പ്രാഥമിക നിഗമനം
കണ്ണൂർ: അയ്യൻകുന്നിൽ പറമ്പിൽ ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത് അണുബാധയെ തുടർന്നെന്ന് പ്രാഥമിക നിഗമനം. മരണകാരണം വിഷാംശമാണോ എന്നറിയാൻ ആന്തരികാവയവങ്ങൾ പരിശോധനയ്ക്ക് അയയ്ക്കും.പോസ്റ്റ്മോർട്ടം ചെയ്ത ആനയുടെ ജഡം ഇന്ന് സംസ്കരിക്കും.രണ്ട് വയസ്സ് പ്രായമുള്ള കൊമ്പന്റെ ജഡമാണ് ഇന്നലെ അയ്യൻകുന്നിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കണ്ടെത്തിയത്.