നികേഷ്‌കുമാർ കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ ക്ഷണിതാവ്

0

കണ്ണൂർ: റിപ്പോർട്ടർ ചാനൽ‌ എഡിറ്റർ സ്ഥാനം രാജിവെക്കുകയും മാധ്യമപ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്ത എം.വി. നികേഷ് കുമാറിനെ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തി. തീരുമാനത്തിനു സംസ്ഥാന കമ്മിറ്റിയുടെ അനുമതി ലഭിച്ചു. ജില്ലാ കമ്മിറ്റി യോഗത്തില്‍ പി.വി. ഗോപിനാഥ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി.കെ. ശ്രീമതി, കെ.കെ. ശൈലജ, ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

2016ൽ അഴീക്കോട് നിന്ന് സിപിഎം സ്വതന്ത്രസ്ഥാനാർഥിയായി മത്സരിക്കുന്നതിനു മുന്നോടിയായി അദ്ദേഹം മാധ്യമപ്രവർത്തനം അവസാനിപ്പിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെത്തുടർന്ന് വീണ്ടും മാധ്യമപ്രവർത്തനത്തിലേക്ക് തിരിച്ചെത്തിയിരുന്നു. എന്നാൽ പിന്നീട് വീണ്ടും ഔദ്യോഗിക ചുമതലകളില്‍ നിന്ന് എംവി നികേഷ് കുമാര്‍ സ്ഥാനമൊഴിഞ്ഞിരുന്നു. 2016ൽ അഴീക്കോട് മണ്ഡലത്തിൽ സിപിഎം സ്ഥാനാർഥിയായി മത്സരിച്ച നികേഷ് മുസ്‌ലിം ലീഗ് സ്ഥാനാർഥിയായ കെ.എം. ഷാജിയോട് 2,284 വോട്ടുകൾക്കാണു പരാജയപ്പെട്ടത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *