കണ്ണൂരില്‍ കുഞ്ഞുമായി പുഴയില്‍ ചാടി; അമ്മ മരിച്ചു; തിരച്ചില്‍

0
samakalikamalayalam 2025 07 20 ehs45uay kannur

കണ്ണൂര്‍: ചെമ്പല്ലിക്കുണ്ടില്‍ കുഞ്ഞുമായി പുഴയില്‍ ചാടിയ അമ്മ മരിച്ചു. വയലപ്പുറം സ്വദേശിനി റീമയാണ് മരിച്ചത്. 30 വയസ്സായിരുന്നു. ഒപ്പമുണ്ടായിരുന്ന മൂന്നുവയസ്സുകാരനായി രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുന്നു.  ഇന്ന് പുലര്‍ച്ചെയാണ് യുവതി ചെമ്പല്ലിക്കുണ്ടിലെ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയത്. കുടുംബ പ്രശ്‌നത്തെ തുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം.

വീട്ടുകാര്‍ ഉറങ്ങിക്കിടക്കുന്നതിനിടെ യുവതി കുഞ്ഞുമായി പുറത്തിറങ്ങുകയായിരുന്നു. വിട്ടുകാര്‍ എഴുന്നേറ്റപ്പോള്‍ യുവതിയെ കാണാത്തതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെയാണ് റീമ ഉപയോഗിച്ച ഇരുചക്ര വാഹനം ചെല്ലമ്പിക്കുണ്ടിലെ പാലത്തില്‍ കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സും സ്‌കൂബ ടീമും നടത്തിയ തിരച്ചിലിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *