കണ്ണൂരിൽ കു‍ഞ്ഞിനെ കടൽ ഭിത്തിയിലെറിഞ്ഞു കൊന്ന കേസ് : പ്രതി ശരണ്യ വിഷം കഴിച്ച് ആശുപത്രിയിൽ

0
sharanya

 

കണ്ണൂർ : കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി ഒന്നര വയസ്സുള്ള സ്വന്തം കുഞ്ഞിനെ കടൽ ഭിത്തിയിലെറിഞ്ഞു കൊന്ന കേസിലെ പ്രതി ശരണ്യയെ എലിവിഷം കഴിച്ച നിലയിൽ ആശുപത്രിയിൽപ്രവേശിപ്പിച്ചു. കണ്ണൂർ ,തയ്യിൽ സ്വദേശിയാണ് ശരണ്യ.

2020 ഫെബ്രുവരി 17നായിരുന്നു ക്രൂരകൊലപാതകം നടന്നിരുന്നത് .കേസിൽ വിചാരണ ആരംഭിക്കാനിരിക്കെയാണ് ആത്മഹത്യ ശ്രമം. ശരണ്യയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കണ്ണൂരിൽ പ്രവേശിക്കരുത് എന്ന ജാമ്യ വ്യവസ്ഥയിൽ കേരളത്തിന് പുറത്തായിരുന്നു ഇവരുടെ താമസം. വിചാരണ തുടങ്ങനിരിക്കെ ഇന്നലെയാണ് ചെന്നൈയിൽ നിന്നും കേരളത്തിലേക്ക് വന്നത്.വിഷം കഴിച്ച നിലയിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലാണ് യാത്രക്കാർ കണ്ടെത്തിയത്.

തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യ -പ്രണവ് ദമ്പതികളുടെ മകൻ വിയാനാണ് അമ്മയുടെ ക്രൂരതയ്ക്കിരയായി കൊല്ലപ്പെട്ടത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *