തേങ്ങ പെറുക്കാൻ പോയ വയോധികൻ ബോംബ് പൊട്ടി മരിച്ചു
കണ്ണൂർ: കണ്ണൂരിൽ വയോധികൻ ബോംബ് പൊട്ടി മരിച്ചു. തേങ്ങ പെറുക്കാൻ പോയ വയോധികനാണ് ബോംബ് പൊട്ടി മരിച്ചത്. മരിച്ചത് കൂടത്തളം സ്വദേശി വേലായുധൻ. 75 വയസായിരുന്നു. സംഭവം ആളൊഴിഞ്ഞ പറമ്പിലാണ് നടന്നത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. തേങ്ങ പെറുക്കാന്‍ വീടിനോട് ചേര്‍ന്നുള്ള പറമ്പിലേക്ക് വേലായുധന്‍ പോയ സമയത്താണ് അപകടം ഉണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ബോംബ് ആണെന്ന് അറിയാതെ തുറന്നപ്പോഴാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
തലശേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. നാടന്‍ ബോംബ് ആണോ എന്നതടക്കം പൊലീസ് പരിശോധിച്ച് വരികയാണ്. എങ്ങനെയാണ് പറമ്പില്‍ ബോംബ് വന്നതടക്കം അന്വേഷിക്കുമെന്നും തലശേരി പൊലീസ് അറിയിച്ചു. തലശേരി എസിപിയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. ആള്‍ താമസമില്ലാത്ത എരഞ്ഞോളി കുടക്കളത്തെ വീട്ടുപറമ്പില്‍ ഒളിപ്പിച്ചു വെച്ച ബോംബ് പൊട്ടിത്തെറിച്ചുവെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. നാരായണന്റെ മൃതദേഹം തലശേരി ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.
ഒരു വര്‍ഷം മുന്‍പ് തലശേരിയില്‍ നിധി സൂക്ഷിക്കുന്ന പാത്രമാണെന്ന് കരുതി സ്റ്റീല്‍പാത്രം തുറക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ച് ആസാം സ്വദേശിയായ അച്ഛനും മകനും കൊല്ലപ്പെട്ടിരുന്നു. ആക്രി പൊറുക്കി ജീവിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളായിരുന്നു മരിച്ചത്. സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് കുട്ടികള്‍ക്കും നാടോടികള്‍ക്കും പരുക്കേറ്റ സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെങ്കിലും അന്നാണ് ആദ്യമായി ജിവഹാനിയുണ്ടായത്