സംഗീത നൃത്ത നിശയിൽ കണ്ണൂരോണം
നവിമുംബൈ: കലാസ്നേഹികളായ പ്രവാസിമനസ്സുകളെ ഗൃഹാതുരമാക്കുന്ന മെലഡികളിലൂടെ പ്രശസ്‌ത ഗസൽ ഗായകൻ അലോഷി സംഗീത സാന്ദ്രമാക്കിയ ഒരു സായന്തനത്തിൽ കണ്ണൂർ കൾച്ചറൽ അസോസിയേഷൻ നവിമുംബയിൽ ഓണമാഘോഷിച്ചു. നെരൂൾ ഗുരുദേവഗിരി ഓഡിറ്റോറിയത്തിൽവച്ചു നടന്ന പരിപാടി പ്രസിഡന്റ് പ്രകാശൻ.പി.പി, സെക്രട്ടറി വാസൻ വീരച്ചേരി, ട്രഷറർ ഗോപിനാഥൻ അടിയോടി, വൈസ് പ്രസിഡന്റ് സുരേഷ്.എം കെ വി, ജോയിന്റ് ട്രഷറർ പ്രേംകുമാർ, കമ്മിറ്റിമെമ്പർ പ്രമോദ് രാഘവൻ എന്നിവർ ചേർന്ന്ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്‌തു .
മുംബയിലെ പ്രശസ്ത ന്യൂറോ സർജൻ ഡോ സുനിൽ കുട്ടി ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്നു.
യുവ ഗായകൻ മഹേശ്വറും സംഘവും അവതരിപ്പിച്ച സംഗീത വിരുന്ന് കലാമണ്ഡലം ശ്രീലക്ഷ്മിയും സംഘവും അവതരിപ്പിച്ച ഫ്യൂഷൻ ഡാൻസ് എന്നിവയും അരങ്ങേറി.ഓണസദ്യയും ഉണ്ടായിരുന്നു.