കണ്ണപുരം റിജിത്ത് വധം : ശിക്ഷാവിധി അൽപ്പസമയത്തിനകം./ “പ്രതികൾക്ക് വധശിക്ഷ ലഭിക്കണം” : അമ്മ
കണ്ണൂർ : കണ്ണപുരം ചുണ്ടയിലെ സിപിഎം പ്രവര്‍ത്തകന്‍ റിജിത്ത് ശങ്കരനെ (25) വെട്ടിക്കൊന്ന കേസില്‍ ശിക്ഷാവിധി അൽപ്പസമയത്തിനകം.19 വർഷത്തിന് ശേഷമാണ് വിധി വരാൻ പോകുന്നത് .
പ്രതികൾക്ക് വധശിക്ഷ തന്നെ ലഭിക്കണം എന്ന് റിജിത്തിന്റെ ‘അമ്മ മാധ്യമങ്ങളോട് പറഞ്ഞു.രാഷ്‌ട്രീയം പ്രവർത്തിക്കാനുള്ളതാണ് .ആളെ കൊല്ലാനുള്ളതല്ല . എന്റെ മകന്റെ കഴുത്ത് വെട്ടിയവരുടെ കഴുത്തിൽ തൂക്കുകയർ തന്നെ വീഴണമെന്ന് അമ്മ കരഞ്ഞുകൊണ്ട് പറഞ്ഞു.
ഒമ്പത് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ കുറ്റക്കാര്‍ എന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്.
ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ കണ്ണപുരം ചുണ്ടയിലെ വയക്കോടന്‍ വീട്ടില്‍ വി വി സുധാകരന്‍, കോത്തല താഴെവീട്ടില്‍ കെ ടി ജയേഷ്, വടക്കെ വീട്ടില്‍ വി വി ശ്രീകാന്ത്, പുതിയപുരയില്‍ പി പി അജീന്ദ്രന്‍, ഇല്ലിക്കല്‍ വളപ്പില്‍ ഐ വി അനില്‍കുമാര്‍, പുതിയ പുരയില്‍ പി പി രാജേഷ്, ചാക്കുള്ള പറമ്പില്‍ സി പി രഞ്ജിത്ത്, വടക്കെവീട്ടില്‍ വി വി ശ്രീജിത്ത്, തെക്കേ വീട്ടില്‍ ടി വി ഭാസ്‌കരന്‍ എന്നിവരാണ് കുറ്റക്കാര്‍. കേസിലെ മറ്റൊരു പ്രതിയായ കോത്തല താഴെവീട്ടില്‍ അജേഷ് വാഹനാപകടത്തില്‍ മരിച്ചിരുന്നു.
2005 ഒക്ടോബര്‍ രണ്ടിന് രാത്രി ഒമ്പതുമണിയോടെ ചുണ്ട തച്ചന്‍ക്കണ്ടി ക്ഷേത്രത്തിനടുത്ത് വെച്ച് സൃഹുത്തുക്കള്‍ക്കൊപ്പം നടന്ന് പോവുന്നതിനിടയിലാണ് പ്രതികള്‍ റിജിത്തിനെ (26) വെട്ടിക്കൊന്നത്. കുടെയുണ്ടായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ കെ വി നികേഷ്, ചിറയില്‍ വികാസ്, കെ വിമല്‍ തുടങ്ങിയവര്‍ക്ക് വെട്ടേറ്റിരുന്നു.