കണ്ണപ്പ യിൽ ശിവനാകുന്നത് പ്രഭാസ്, കൂടെ മോഹൻലാലും അക്ഷയ് കുമാറും
വിഷ്ണു മഞ്ചുവിനെ പ്രധാന കഥാപാത്രമാക്കി മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്യുന്ന ‘കണ്ണപ്പ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന് സൂപ്പര്‍ താരം പ്രഭാസ് പങ്കുചേർന്നു. അതിഥി താരമായാണ് ചിത്രത്തിൽ പ്രഭാസ് എത്തുന്നത്.
ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങളായ അക്ഷയ്കുമാര്‍, മോഹന്‍ലാല്‍, ശരത്കുമാര് തുടങ്ങിയവരും ചിത്രത്തിൽ നിർണായക വേഷങ്ങൾ അവതരിപ്പിക്കുന്നു. 100 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം യഥാർഥ സംഭവ കഥയെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നത്. കണ്ണപ്പ എന്ന ശിവ ഭക്തന്റെ കഥ പറയുന്ന ചിത്രം 1976ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഒരുങ്ങുന്നത്.
വിഷ്ണു മഞ്ചുവിന്റെ ഏഴുവര്‍ഷത്തെ മുന്നൊരുക്കങ്ങള്‍ക്കൊടുവിലാണ് കണ്ണപ്പയുടെ ചിത്രീകരണം ആരംഭിക്കുന്നത്. ഹോളിവുഡ് ചായാഗ്രാഹകന് ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പയ്ക്ക് വേണ്ടി കാമറ ചലിപ്പിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍.
കണ്ണപ്പയിൽ പരമശിവന്റെ വേഷത്തിലാകും പ്രഭാസ് എത്തുന്നതെന്നു സൂചനയുണ്ട്. #Kannappa എന്ന ഹാഷ് ടാഗിനൊപ്പം ”ഹർ ഹർ മഹദേവ്” എന്ന ക്യാപ്ഷനോടെയാണ് വിഷ്ണു മഞ്ചു കഴിഞ്ഞ വര്‍ഷം പ്രഭാസ് ചിത്രത്തിലുണ്ടെന്നു സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചത്. പ്രഭാസും മോഹൻലാലും ഒരേ ഫ്രെയ്മിൽ വരുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് മലയാളി സിനിമാപ്രേമികൾ.
മോഹൻബാബുവിന്റെ ഉടസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്ടറി, എ.വി.എ എന്റർടെയ്ൻമെന്റ് എന്നീ ബാനറുകളിലാണ് നിർമാണം. ആന്ധ്ര, ഹൈദരാബാദ് എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകൾ. ബോളിവുഡ് സംവിധായകനും നിർമാതാവുമായ മുകേഷ് കുമാർ സിങ്ങിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് കണ്ണപ്പ. മുകേഷ് കുമാർ സിങ്, വിഷ്ണു മഞ്ചു, മോഹൻ ബാബു എന്നിവർ ചേർന്നാണ് സംഭാഷണം രചിച്ചിരിക്കുന്നത്. മണിശർമയും മലയാളത്തിന്റെ സ്റ്റീഫൻ ദേവസിയുമാണ് സംഗീത സംവിധാനം.