ചൂണ്ടയിട്ടത് ചോദ്യം ചെയ്ത ആളെ വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽ
ആലപ്പുഴ : കഞ്ഞിക്കുഴിയിൽ വീടിന് മുൻവശത്തായി നിന്ന് ചൂണ്ടയിട്ടത് ചോദ്യം ചെയ്തയാളെ അരിവാൾ കൊണ്ട് വെട്ടി ഗുരുതരമായി പരിക്കേല്പിച്ചതിലേയ്ക്ക് മാരാരിക്കുളം പോലീസ് രജിസ്റ്റർ ചെയ്ത കേസ്സിലെ പ്രതിയായ ആലപ്പുഴ ജില്ലയിൽ കഞ്ഞിക്കുഴി പഞ്ചായത്ത് വാർഡ് 13 ൽ പോന്നിട്ടുശ്ശേരി എസ്.എൽ പുരം. പി.ഒ യിൽ ദേവസ്വംചിറ വീട്ടിൽ 45 വയസ്സുള്ള വാവ എന്നു വിളിക്കുന്ന സുരേഷിനെ മാരാരിക്കുളം പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയിട്ടുള്ളതും കോടതി ഇയാളെ റിമാന്റ് ചെയ്തിട്ടുള്ളതാണ്. മാരാരിക്കുളം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മോഹിത്.പികെ യുടെ നേതൃത്വത്തിൽ പോലീസ് സബ്ബ് ഇൻസെപ്കടർമാരായ ചന്ദ്രബാബു, സനിൽകുമാർ, രംഗപ്രസാദ് അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടറായി ബിനു യു.വി, സിവിൽ പോലീസ് ഓഫീസർമാരായ അഭിലാഷ്, വിനോദ് എന്നീവർ ഉൾപ്പെട്ട പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
