വാസ്തു വിദഗ്ധൻ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് അന്തരിച്ചു
തൃശൂർ: വാസ്തു വിദഗ്ധനും കേരളവർമ കോളെജിലെ മുൻ ഗണിത ശാസ്ത്ര അധ്യാപകനുമായ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് (ഉണ്ണി) അന്തരിച്ചു. 72 വയസ്സായിരുന്നു. വാസ്തുകുലപതി കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാടിന്‍റെ പേരമകനും വിരമിച്ച ഗണിതശാസ്ത്ര പ്രൊഫസറുമാണ്.
കേരളത്തിന്‍റെ തച്ചുശാസ്ത്ര നിർമിതിയെക്കുറിച്ചു നിരവധി ഗ്രന്ഥങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. കേരളത്തിന് അകത്തും പുറത്തും വിദേശരാജ്യങ്ങളിലും പല ക്ഷേത്രങ്ങളും അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ നിർമിച്ചിട്ടുണ്ട്. വാസ്തുവിദ്യാ പ്രതിഷ്ഠാനം എന്ന സ്ഥാപനത്തിന്‍റെ സ്ഥാപക അംഗങ്ങളിൽ ഒരാളാണ്. ജ്യോതിഷപണ്ഡിതൻ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട് അനുജനാണ്