കണ്ഠര് ബ്രഹ്മദത്തൻ ശബരിമല തന്ത്രിയാകും

0

പത്തനംതിട്ട: പൂർണ്ണമായും ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് ഒഴിയാൻ ശബരിമല തന്ത്രി കണ്ഠര് രാജീവര്. അച്ഛന്റെ പാതയിലൂടെ ശബരിമല തന്ത്രിസ്ഥാനത്തേക്ക് എത്തുന്നത് മകൻ കണ്ഠര് ബ്രഹ്മദത്തൻ ആണ്. തലമുറ മാറ്റം പൂർണ്ണമാവുകയാണ് നിലവിൽ ശബരിമല തന്ത്രിയായ കണ്ഠര് മഹേശ്വര് മോഹനർക്കൊപ്പം തന്ത്രി പദവിയിലേക്ക് ബ്രഹ്മദത്തൻ കൂടി വരുന്നതോടെ.

താഴമൺ മഠത്തിലെ 2 കുടുംബങ്ങൾക്കാണ് ശബരിമലയിലെ താന്ത്രിക അവകാശം ഉള്ളത്. ഓരോ വർഷവും മാറിമാറിയാണ് ഇരു കുടുംബങ്ങളും താന്ത്രിക അവകാശങ്ങൾ നിർവഹിക്കുന്നത്. തന്ത്രിയായ ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ ആയിരിക്കും ഓഗസ്റ്റ് 16ന് മേൽശാന്തി നട തുറക്കുക. ഇപ്പോഴത്തെ തന്ത്രിയായ കണ്ഠര് മഹേശ്വര് മോഹനര് പരേതനായ കണ്ഠര് മഹേശ്വരരുടെ മകൻ കണ്ഠര് മോഹനരുടെ മകനാണ്.

നിയമത്തിൽ ബിരുദാനന്തര ബിരുദധാരിയായ ബ്രഹ്മദത്തൻ ഒരു വർഷം മുൻപാണ് ജോലി രാജിവച്ച് താന്ത്രിക കർമ്മങ്ങളിലേക്ക് തിരിഞ്ഞത്. എട്ടാം വയസ്സിൽ ഉപനയനം കഴിഞ്ഞതു മുതൽ പൂജാ വിധികൾ പഠിക്കാൻ ആരംഭിച്ച ബ്രഹ്മദത്തൻ കഴിഞ്ഞവർഷം ജൂൺ, ജൂലൈ മാസങ്ങളിൽ ശബരിമലയിലെ പൂജകളിൽ രാജീവർക്കൊപ്പം പങ്കാളിയാവുകയും ചെയ്തു. ബിന്ദുവാണ് ബ്രഹ്മദത്തന്റെ മാതാവ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *