കാഞ്ചൂർ മാർഗ്ഗ് കൈരളി ഓണാഘോഷം
മുംബൈ: കൈരളി സമാജം കാഞ്ചൂർമാർഗ്ഗിൻ്റെ മുപ്പത്തിമൂന്നാമത് വാർഷികവും ഓണാഘോഷവും സെപ്റ്റംബർ 29 ന് നടക്കും.
NCH കോളനിയിലെ സുരഭി കമ്മ്യൂണിറ്റി ഹാളിൽരാവിലെ 10മണിയ്ക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനത്തോടെ പരിപാടി ആരംഭിക്കും.
ചടങ്ങിൽ ഫെയ്മ മഹാരാഷ്ട്രയുടെ ജനറൽ കൺവീനർ സുധീർ KY മുഖ്യാതിഥി ആയിരിക്കും. 11മണിക്ക് 2023,-24വർഷത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കും.തുടർന്ന് കലാപരിപാടികൾ,ഓണ സദ്യ എന്നിവ നടക്കുമെന്ന് ജനറൽ സെക്രട്ടറി സന്ദീപ് CK അറിയിച്ചു.