എംടിയെ അനുസ്മരിച്ച് കല്യാൺ സാംസ്കാരിക വേദി
മുംബൈ :കല്യാൺ സാംസ്കാരിക വേദി, അന്തരിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരൻ എം.ടി. വാസുദേവൻ നായരെ അനുസ്മരിച്ചു. കഥാകൃത്ത് സുരേഷ് കുമാർ കൊട്ടാരക്കര അധ്യക്ഷത വഹിച്ച ചടങ്ങിൽ കവി പി. എസ്. സുമേഷ് അനുസ്മരണ പ്രഭാഷണം നടത്തി. ആധുനിക മനുഷ്യൻ്റെ പ്രശ്നങ്ങളെ മനോഹരമായ ആഖ്യാനം കൊണ്ടും ആവിഷ്കാര മികവുകൊണ്ടും ആഴമുള്ള കഥാപാത്രങ്ങളിലൂടെ എം. ടി. തന്റെ കഥകളിലൂടെയും തിരക്കഥകളിലൂടെയും അവതരിപ്പിച്ചുവെന്ന് സുമേഷ് അഭിപ്രായപ്പെട്ടു . മലയാളഭൂമി ശശിധരൻ നായർ ചർച്ചയുടെ ഉദ്ഘാടനം നിർവഹിച്ചു. അജിത് ശങ്കരൻ, ജയൻ തനിമ, ബാബു ശ്രീകാര്യം, ലിനോദ് വർഗീസ്,കാട്ടൂർ മുരളി, അശോകൻ നാട്ടിക, സബിത മോഹൻ, സുജാത, അജിത് ആനാരി, ഇ. ഹരിന്ദ്രനാഥ്, സന്തോഷ് പല്ലശ്ശന, കെവിഎസ് നെല്ലുവായ് എന്നിവർ പ്രസംഗിച്ചു. ജ്യോതിഷ് കൈമൾ ചടങ്ങിൽ നന്ദി പറഞ്ഞു.