ലഹരിക്കും ഹിംസക്കുമെതിരെ ‘കല്യാൺ സാംസ്കാരികവേദി’യുടെ സാഹിത്യ സംവാദം നാളെ

മുംബൈ : മയക്കുമരുന്ന് ഉപയോഗം വ്യക്തികളിലും സമൂഹത്തിലും ഉണ്ടാക്കുന്ന വിപത്തിനെതിരെയും ഹിംസ ആഘോഷമാക്കുന്ന സിനിമകളുണ്ടാക്കുന്ന സാമൂഹ്യ പ്രശ്നങ്ങളേയും കുറിച്ച് കല്യാണ്‍ സാംസ്‌കാരിക വേദി ഗൗരവമായ ചര്‍ച്ച സംഘടിപ്പിക്കുന്നു. നാളെ (ഏപ്രിൽ 20 ) വൈകുന്നേരം 4. 30ന് കല്യാണ്‍ ഈസ്റ്റ് കൊല്‍സെവാടി മോഡല്‍ സ്‌കൂളില്‍ നടക്കുന്ന ചര്‍ച്ചയില്‍ ‘രാസ ലഹരിയില്‍ വഴിതെറ്റുന്ന യുവത, ഹിംസ ആഘോഷമാക്കുന്ന സിനിമ’ എന്ന വിഷയത്തില്‍ ലിനോദ് വര്‍ഗീസ്, സുജാത നായര്‍, ലിജി നമ്പ്യാര്‍, ദീപാ വിനോദ് കുമാര്‍ എന്നിവര്‍ ലഘു പ്രബന്ധങ്ങള്‍ അവതരിപ്പിക്കും .
മുന്‍ കോര്‍പ്പറേറ്ററും സാമൂഹ്യ പ്രവര്‍ത്തകനുമായ നീലേഷ് ഷിന്‍ഡെ, കൊല്‍സെവാഡി പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍, ഗണേഷ് നയ്‌ദെ, സാംസ്‌കാരിക പ്രവര്‍ത്തനും മോട്ടിവേഷണല്‍ സ്പീക്കറുമായ രമേഷ് വാസു എന്നിവർ സംസാരിക്കും.
മുംബൈയിലെ വിവിധ സാമൂഹിക -സാംസ്‌കാരിക സംഘടനാ പ്രതിനിധികളും നിയമപാലകരും ചര്‍ച്ചയില്‍ പങ്കെടുക്കും. ചര്‍ച്ചയുടെ ഭാഗമായി പ്രമേയം തയ്യാറാക്കി മഹാരാഷ്ട്ര സര്‍ക്കാരിനും കേരള സര്‍ക്കാരിനും സമര്‍പ്പിക്കുമെന്ന് പ്രസിഡന്റ് ലളിതാ മേനോന്‍ അറിയിച്ചു.