കല്യാൺ സാംസ്‌കാരികവേദിയിൽ കാട്ടൂർ മുരളിയുടെ കഥകൾ
കൃഷ്ണകുമാർ ഹരിശ്രീയുടെ പ്രഥമ കവിതാസമാഹാരത്തിന്റെ പ്രകാശനവും നടക്കും
കല്യാൺ: ഈസ്റ്റ് കല്യാൺ കേരള സമാജത്തിൻ്റെ കലാസാഹിത്യ വിഭാഗമായ കല്യാൺ സാംസ്കാരിക വേദിയുടെ പ്രതിമാസ സാഹിത്യ സംവാദത്തിൽ മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമായ കാട്ടൂർ മുരളി കഥകളവതരിപ്പിക്കും .തുടർന്ന് കഥകളെ അധികരിച്ചുള്ള ചർച്ച നടക്കും. പരിപാടിയോടനുബന്ധിച്ച് സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകനും കവിയുമായ കൃഷ്ണകുമാർ ഹരിശ്രീ
രചിച്ച ‘ഹരിശ്രീ കുറിച്ച കവിതകൾ ‘ എന്ന പുസ്‌തകത്തിന്റെ പ്രകാശനവും നടക്കും .
ഒക്ടോബർ 20 ഞായറാ ഴ്ച്ച വൈകുന്നേരം 4.30 ന് ഈസ്റ്റ് കല്യാൺ കേരളസമാജം ഹാളിൽ നടക്കുന്ന സാഹിത്യസംവാദത്തിലും പുസ്‌തക പ്രകാശനത്തിലും പങ്കെടുക്കാൻ മുഴുവൻ സാഹിത്യാസ്വാദകരേയും സ്വാഗതം ചെയ്യുന്നതായി സമാജം ജനറൽ സെക്രട്ടറി അറിയിച്ചു.