കല്യാൺ ഭജൻ സമാജിൻ്റെ മണ്ഡലപൂജാ മഹോത്സവം ഡിസംബർ 23 മുതൽ 29 വരെ
കല്യാൺ: കല്യാൺ ഭജൻ സമാജിൻ്റെ നാൽപ്പത്തി ഒമ്പതാമത് (49 ) മണ്ഡല പൂജ മഹോത്സവം ഡിസംബർ 23 മുതൽ 29 വരെ കല്യാൺ ഈസ്റ്റ് അയ്യപ്പക്ഷേത്രത്തിൽ നടക്കും.
23 ന് തിങ്കളാഴ്ച 5.45 ന് മഹാഗണപതി ഹോമത്തോടെ പൂജ കർമ്മങ്ങൾ ആരംഭിക്കും. 6.15ന് നിറമാലയും ചുറ്റുവിളക്കുമോടെ മഹാദീപാരാധന, 7മണിക്ക് യുവസ്വരയുടെ ഭക്തിഗാനമേള.
ഡിസം.24 ചൊവ്വാഴ്ച രാവിലെയുള്ള മഹാ ഗണപതി ഹോമത്തിനും മഹാദീപാരാധനയ്ക്കും ശേഷം വൈകുന്നേരം ഏഴുമണിക്ക് ഭരതനാട്യം,ശാസ്ത്രീയ നൃത്യങ്ങൾ.
ഡിസം. 25, ബുധനാഴ്ച വൈകുന്നേരം 7മണിക്ക് ‘ സൃഷ്ട്ടി ‘അവതരിപ്പിക്കുന്ന പൂതനാമോക്ഷം കഥകളി (ഹിന്ദി )
26 വ്യാഴാഴ്ച കല്യാൺ പാഞ്ചജന്യം അവതരിപ്പിക്കുന്ന ഭക്തിഗാന മേള.
27വെള്ളിയാഴ്ച വൈകുന്നേരം 7മണിക്ക് ഭരത നാട്യം. അവതരിപ്പിക്കുന്നത് കല്യാൺ അർദ്ധനാരീശ്വര നൃത്ത കലാലയം.
28 ശനിയാഴ്ച പൂജകൾക്ക് ശേഷം വൈകുന്നേരം 7മണിക്ക് അനിൽ പൊതുവാൾ ആൻഡ് പാർട്ടി അവതരിപ്പിക്കുന്ന തായമ്പക.തുടർന്ന് അത്താഴ പൂജ,ശീവേലി.
സമാപന ദിവസമായ 29 – ഞായറാഴ്ച പൂജകൾക്ക് ശേഷം രാവിലെ 10.30ന് പ്രമോദ് പണിക്കർ ആൻഡ് പാർട്ടി അവതരിപ്പിക്കുന്ന ഭജന. തുടർന്നു നടക്കുന്ന മഹപ്രസാദത്തിനും മഹദീപാരാധനയ്ക്കും ശേഷം 7മണിക്ക് താലപ്പൊലി പഞ്ചവാദ്യം എന്നിവയുടെ അകമ്പടിയോടെ അയ്യപ്പരൂപത്തെ വഹിച്ചുള്ള ഘോഷയാത്ര.
ഡിസംബർ 15്ന് ആരംഭിച്ച ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ഡിസം.22 ഞായറാഴ്ച പരിസമാപിക്കും. സപ്താഹ യജ്ഞത്തിലുടെ ആഖ്യാനം ചെയ്യുന്നത് ബ്രഹ്മശ്രീ നാരായൺ ജി മുംബൈ ആണ്. സഹ യജ്ഞാചാര്യ ഷീബ അജിത് രാജും യജ്ഞ പൂജ ചെയ്യുന്നത് ബ്രഹ്മശ്രീ കവപ്ര പരമേശ്വരൻ നമ്പൂ തിരിയുമാണ്.