കലോത്സവ സമാപനം : തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി
തിരുവനന്തപുരം :സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാപനദിവസമായ നാളെ തിരുവനന്തപുരം ജില്ലയിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി. പൊതുവിദ്യാഭ്യാസ ഡയറക്ടർ ആണ് അവധി നൽകിയത്. എല്ലാ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകൾക്കുമാണ് അവധി. നേരത്തെ വേദികള്‍ക്കും താമസ സൗകര്യം ഒരുക്കിയ സ്‌കൂളുകള്‍ക്കും വാഹനങ്ങള്‍ വിട്ടുകൊടുത്ത സ്‌കൂളുകള്‍ക്കും മൂന്നു ദിവസം അവധി പ്രഖ്യാപിച്ചിരുന്നു.മറ്റു സ്‌കൂളിലെ കുട്ടികള്‍ക്ക് കലോത്സവം കാണാന്‍ അവസരം വേണമെന്ന ആവശ്യം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് അവധി നല്‍കുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.