കള്ളാർ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.
കള്ളാർ: കള്ളാർ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി പതിനാലാം വാർഡിനോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ബിജെപി 14 വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കള്ളാർ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.ഫണ്ട് വിഭജനത്തിൽ കാണിക്കുന്ന രാഷ്ട്രീയ വിഭേജനം അവസാനിപ്പിക്കുക, മുമ്പ് 3 ഘട്ടങ്ങളിലായി ടാർ ചെയ്ത മാവുങ്കാൽ ചീറ്റക്കാൽ റോഡ്,സോളിങ് ചെയ്ത മാവുങ്കാൽ വാഴവളപ്പ് റോഡ് എന്നിവ ഇപ്പോൾ ആസ്തി രജിസ്റ്ററിൽ ഇല്ല എന്ന് പറഞ്ഞു ടെൻഡർ നടപടികളിൽ നിന്നും ഒഴിവാക്കുന്ന പ്രവണത അവസാനിപ്പിക്കുക.
പൊട്ടിപൊളിഞ്ഞ പേരെടുക്കം മഞ്ഞങ്ങാനം റോഡ് ടാർ ചെയ്യുക, പട്ടികവർഗ്ഗത്തിൽ പെട്ട വിധവകളായിട്ടുള്ള 2 പേർക്ക് എഗ്രിമെന്റ് വച്ചിട്ട് 2 വർഷമായിട്ടും അഡ്വാൻസ് തുക പോലും അനുവദിക്കാത്തതിന് കാരണം വിശദീകരിക്കുക,ലൈഫ് പദ്ധതി പ്രകാരം വീട് പണി പൂർത്തിയാക്കിയിട്ട് 3 വർഷമായിട്ടും അവസാന ഗഡുവായ 1ലക്ഷം വീതം നല്കാത്ത പട്ടികവർഗ്ഗത്തിൽ പെട്ട 2 കുടുംബങ്ങൾക്ക് ഉടനെ തുക അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ധർണ്ണ സമരം നടത്തിയത്. വാർഡ് പ്രസിഡന്റ് എം. മധുസൂദനൻ അധ്യക്ഷൻ ആയ സമരം ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ശ്രീ വേലായുധൻ കൊടവലം ഉത്ഘാടനം ചെയ്തു. വാർഡ് മെമ്പർ എം. കൃഷ്ണകുമാർ, ബിജെപി ജില്ലാ കമ്മിറ്റി അംഗം ബാലകൃഷ്ണൻ നായർ, മണ്ഡലം പ്രസിഡന്റ് വിനീത് കുമാർ, ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി പദ്മനാഭൻ, സെക്രട്ടറി ഭരതൻ എന്നിവർ സംസാരിച്ചു.