കാളിദാസ് – തരിണി വിവാഹം നാളെ ഗുരുവായൂരിൽ
കാളിദാസ് ജയറാമും . സുഹൃത്തും മോഡലുമായ തരിണി കലിംഗരായരും തമ്മിലുള്ള വിവാഹം നാളെ (ഡിസം.8 ഞായറാഴ്ച )ഗുരുവായൂരിൽ വച്ച് നടക്കും. ചെന്നൈയില്‍ കഴിഞ്ഞദിവസം വിവാഹത്തിന് മുന്നേയുള്ള ചടങ്ങുകൾ നടന്നിരുന്നു
“ഷൂട്ടിങ്ങിനൊക്കെ പോകുമ്പോൾ കലിംഗരായർ ഫാമിലിയെ കുറിച്ച് നിരവധി കേട്ടിട്ടുണ്ട്. ആ വലിയ കുടുംബത്തിൽ നിന്നും ഒരാൾ എന്റെ വീട്ടിലേക്ക് മരുമകളായി വരുന്നതിൽ ദൈവത്തോട് നന്ദി പറയുകയാണ്. ഗുരുവായൂരിൽ വച്ചാണ് വിവാഹം. എട്ടാം തിയതി. തരിണി ഞങ്ങളുടെ മരുമകളല്ല മകൾ തന്നെയാണ്.’’–കഴിഞ്ഞ ദിവസം നടന്ന ജയറാം പറഞ്ഞു.
നവംബർ മാസത്തിലായിരുന്നു കാളിദാസിന്റെയും തരിണിയുടെയും വിവാഹ നിശ്ചയം. ശേഷം ജയറാമും പാർവതിയും മകൾ മാളവികയുടെ വിവാഹം ആദ്യം നടത്തുകയായിരുന്നു. മകളുടെ വിവാഹശേഷം ഇതേവർഷം മകന്റെയും വിവാഹം നടക്കും എന്ന് പാർവതി സൂചന നൽകിയിരുന്നു
ചെന്നൈയിൽ നിന്നുള്ള തമിഴ് കുടുംബത്തിലെ അംഗമാണ് കാളിദാസിന്റെ വധു തരിണി. ഇവിടുത്തെ കാലിംഗരായർ ജമീന്ദാർ കുടുംബത്തിലെ അംഗമാണ്. തന്റെ പതിനാറാം വയസു മുതൽ മോഡലിംഗ് മേഖലയിൽ സജീവമാണ് തരിണി. വരനും വധുവും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ കഴിഞ്ഞദിവസത്തെ പാർട്ടിയിൽ ഭക്ഷണം കഴിക്കുന്ന ദൃശ്യ0 പുറത്തുന്നിരുന്നു. . വിവാഹത്തിന് മുൻപുള്ള പാർട്ടിയാണെങ്കിൽ പോലും ഗംഭീര വിരുന്നാണ് ഒരുക്കിയിരുന്നത്.വെജിറ്റേറിയൻ പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമാണ് താരിണി. സ്വീറ്റ്, സ്റ്റാർട്ടർ, മെയിൻ കോഴ്സ് എന്നിവ ചേർന്ന ഗംഭീര വിരുന്നാണ് ഇവിടെ ഒരുക്കിയിരുന്നത്. ഇളനീർ പിസ്ത ഹൽവ, മലായ് പനീർ ടിക്ക, ഗുണ്ടൂർ ബേബികോൺ ചില്ലി, രാമശ്ശേരി ഇഡ്ലിയും പൊടിയും, സാഫ്രൺ ബട്ടൺ ബറോട്ട എന്നിങ്ങനെ നീളുന്നു മെനു. ഒരു വലിയ ചെമ്പു തളികയിൽ വാഴയില വട്ടത്തിൽ മുറിച്ചിട്ട് അതിന്റെ മുകളിലാണ് വിഭവങ്ങൾ ഓരോന്നായി നിരന്നത്.
ബാലതാരമായാണ് കാളിദാസ് അഭിനയ രംഗത്തെത്തിയത്. ഇപ്പോള്‍ മലയാളത്തിലും തമിഴിലും അന്യഭാഷകളിലുമായി നിരവധി ചിത്രങ്ങള്‍ കാളിദാസ് ചെയ്യുന്നുണ്ട്. കാളി ദാസുമായി ഏഴു വയസ്സിന്‍റെ വ്യത്യാസമുണ്ട് താരിണിക്ക്. അഭിനയം, മോഡലിംഗ്, പരസ്യചിത്രങ്ങള്‍, സ്‌പോണ്‍സര്‍ഷിപ്പ് എന്നിവയിലൂടെ ഒരു കോടിക്ക് മുകളിലാണ് താരണിയുടെ മൂല്യം എന്നാണ് ദേശീയ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍.
അച്ഛന്റെ വിരൽ പിടിച്ച്, അച്ഛൻ ജയറാമിന്റെ മകനായി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘കൊച്ചു കൊച്ചു സന്തോഷങ്ങൾ’ എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ കാളിദാസ് ജയറാമിന് (Kalidas Jayaram) പ്രായം വെറും ഏഴു വയസ് മാത്രം. തൊട്ടു പിന്നാലെ വീണ്ടും ജയറാമിന്റെ മകനായി തന്നെ കാളിദാസ് ബാലതാരമായി വേഷമിട്ടു. ‘എന്റെ വീട് അപ്പൂന്റേം’ എന്ന സിനിമയിലെ കഥാപാത്രത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം വന്നു ചേർന്നു. പിന്നെ നായകനാവുന്നത് തമിഴ് സിനിമയിലാണ്. ലയാളത്തിൽ എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ‘പൂമരം’ ആണ് കാളിദാസ് ജയറാം നായകനായ ആദ്യ ചിത്രം. ചിത്രം 2018ൽ പുറത്തിറങ്ങി. തുടർന്നുള്ള വർഷങ്ങളിൽ എല്ലാം കാളിദാസ് ജയറാമിന്റേതായ ചിത്രങ്ങൾ മലയാളത്തിൽ റിലീസ് ചെയ്തിരുന്നു. കോവിഡ് പ്രതിസന്ധി നാളുകളിൽ കാളിദാസ് ജയറാം ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്ത ഏതാനും വെബ് സീരീസുകളിൽ വേഷമിട്ടിരുന്നു. മലയാളത്തിലേക്കാൾ കാളിദാസ് ജയറാം കൂടുതൽ കയ്യടി നേടിയത് തമിഴ് സിനിമയിലാണ്.
“എന്ത് പറയണം എന്നറിയില്ല. മൊത്തം ബ്ലാങ്കായി ഇരിക്കയാണ്. പൊതുവെ സ്‌റ്റേജില്‍ വരുമ്പോള്‍ എന്തെങ്കിലുമൊക്കെ പറഞ്ഞ് ഞാന്‍ മാനേജ് ചെയ്യാറുണ്ട്. പക്ഷേ ഇപ്പോള്‍ എന്താന്ന് അറിയില്ല. അസ്വസ്ഥതയും ഭയവും എല്ലാമുണ്ട്. എന്‍റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട, സന്തോഷകരമായ നിമിഷമാണിത്. താരിണിക്കൊപ്പം ഒരു പുതിയ ജീവിതം ആരംഭിക്കുകയാണ്. എല്ലാവരുടെയും അനുഗ്രഹം ഉണ്ടായിരിക്കണം.”-കാളിദാസ് ജയറാം പറഞ്ഞു.