കളര്‍കോട് വാഹനാപകട മരണം : പൊതുദർശനത്തിൽ പൊട്ടിക്കരഞ് സഹപാഠികൾ / നെഞ്ച് തകർന്ന് ബന്ധുക്കൾ ..
ആലപ്പുഴ: പഠിച്ചു ഡോക്റ്റർമാരായി പോകേണ്ടിയിരുന്ന മെഡിക്കൽ കോളേജിലേക്ക് ചലനമറ്റ ശരീരമായി
മടങ്ങിവന്ന 5 മെഡിക്കൽ വിദ്യാർത്ഥികളേയും വെള്ളപുതച്ചുകിടത്തിയ കാഴ്ച്ചകണ്ട് സഹപാഠികളും അധ്യാപകരും പൊട്ടിക്കരഞ്ഞു. നെഞ്ചു തകർന്ന് ബന്ധുക്കൾ ..
കോട്ടയം സ്വദേശി ദേവാനന്ദ്, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി, പാലക്കാട് സ്വദേശീ ശ്രീദീപ്, ലക്ഷദ്വീപ് സ്വദേശി ഇബ്രാഹിം, കണ്ണൂര്‍ സ്വദേശി മുഹമ്മദ് ജബ്ബാര്‍ എന്നിവരുടെ പോസ്റ്റമോര്‍ട്ടം പൂര്‍ത്തിയാക്കിയശേഷം മൃതദേഹങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോൾ കണ്ടത്
ഹൃദയഭേദകമായ കാഴ്ച്ചകൾ ! ഒറ്റനിമിഷം കൊണ്ട് പൊലിഞ്ഞത് കുടുംബത്തിന്റെ മാത്രമല്ല നാടിന്റെ തന്നെ പ്രതീക്ഷകളാണ്..!!!
ഇന്നലെ രാത്രിയായിരുന്നു ദാരുണമായ അപകടം. ആലപ്പുഴയിലേക്ക് സിനിമയ്ക്ക് പോകുകയായിരുന്ന വണ്ടാനം മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികൾ. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി എതിരെ വന്ന കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാർ വെട്ടിപ്പൊളിച്ചാണ് വിദ്യാർത്ഥികളെ പുറത്ത് എടുത്തത്. കാറിൽ 11 പേരുണ്ടായിരുന്നു. മറ്റു ആറു പേർ ചികിത്സയിൽ തുടരുകയാണ്. ഇതിൽ രണ്ട്പേരുടെ നില ഗുരുതരമാണ്. ബസ് യാത്രക്കാരായ രണ്ട് സ്ത്രീകളും ചികിത്സയിലുണ്ട്. വാടകയ്ക്ക് എടുത്ത ടവേര കാറിലായിരുന്നു സംഘം യാത്ര ചെയ്തത്.
സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവം അത്യന്തം വേദനാജനകമെന്ന് മുഖ്യമന്ത്രി അനുശോചനക്കുറിപ്പിൽ പറഞ്ഞു. മരണപ്പെട്ടവരുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
ലക്ഷദ്വീപ് സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകില്ല
ആലപ്പുഴ :കളര്‍കോട് ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച ലക്ഷദ്വീപ് സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകില്ല. ഇബ്രാഹിമിന്റെ സംസ്‌കാര ചടങ്ങ് എറണാകുളം മാര്‍ക്കറ്റ് പള്ളിയിലില്‍ നടക്കും. .ഇബ്രാഹിമിന്റെ മാതാപിതാക്കള്‍ രാവിലെ വിമാനമാര്‍ഗ്ഗം ലക്ഷദ്വീപില്‍ നിന്നും എറണാകുളത്തേക്ക് തിരിക്കും .
ഇന്നലെ വാര്‍ത്തയിലൂടെയാണ് മരണവിവരം ബന്ധുക്കൾ അറിയുന്നത്. ലക്ഷദ്വീപ് സ്വദേശിയും ഉണ്ടെന്ന് മാത്രമാണ് ആദ്യം അറിഞ്ഞത്. പിന്നീടാണ് മരിച്ചത് ഇബ്രാഹിം ആണെന്നറിഞ്ഞതെന്നും മരണപ്പെട്ട
ഇബ്രാഹിമിൻ്റെ നാട്ടുകാരന്‍ പറഞ്ഞു. വണ്ടാനം മെഡിക്കല്‍ കോളജില്‍ ജോയിന്‍ ചെയ്ത് ഒന്നരമാസം പൂര്‍ത്തിയാകുന്നതിന് മുമ്പാണ് ഇബ്രാംഹിം മരണത്തിന് കീഴടങ്ങുന്നത്. കനത്ത മഴയില്‍ നിയന്ത്രണം തെറ്റിയ കാര്‍ കെഎസ്ആര്‍ടിസി ബസിലേക്ക് ഇടിച്ചുകയറിയാണ് അപകടം സംഭവിച്ചത്. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. പതിനൊന്ന്പതിനൊന്ന് പേരാണ് കാറിലുണ്ടായിരുന്നത്.നാല് പേര്‍ സംഭവസ്ഥലത്ത് വെച്ചും ഒരാള്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നെന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്. മരണപ്പെട്ട വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്.
കളര്‍കോട് അപകടം : വാഹന ഉടമക്കെതിരെ നടപടി
മരിക്കാനിടയായ സംഭവത്തിൽ വാഹനഉടമക്കെതിരെ നടപടിയെടുക്കും. അപകടത്തിൽപ്പെട്ട കാർ കാലപ്പഴക്കം വന്നതും ടാക്‌സി പെർമിറ്റൊ RENT- A – CAR ലൈസൻസോ ഇല്ലാത്തതുമായിരുന്നു എന്ന് അന്വേഷണത്തിൽ ഗതാഗത വകുപ്പ് കണ്ടെത്തി. വാഹനം വാടകയ്ക്ക് നൽകാനും അനുമതിയുണ്ടായിരുന്നില്ല . ആലപ്പുഴ വളഞ്ഞ വഴി സ്വദേശി ഷമീൽ ഖാൻ ആണ് വാഹന ഉടമ .