പൊന്ന്യം ഏഴരക്കണ്ടത്തിൽ കളരി അക്കാദമി ആൻഡ് മ്യൂസിയം : നിർമ്മാണമാരംഭിച്ചു.

കണ്ണൂർ :കതിരൂർ ഗുരുക്കളും തച്ചോളി ഒതേനനും അങ്കംവെട്ടി വീരമൃത്യു വരിച്ച പൊന്ന്യം ഏഴരക്കണ്ടത്തിൽ കളരി അക്കാദമി ആൻഡ് മ്യൂസിയത്തിന്റെ നിർമ്മാണമാരംഭിച്ചു..പാനൂർ ബ്ലോക്ക് പഞ്ചായത്തും കതിരൂർ പഞ്ചായത്തും ജനകീയ സഹകരണത്തോടെ വാങ്ങിയ 57.2 സെന്റ് ഭൂമിയിലാണ് നിർമാണം തുടങ്ങിയത്. ജനകീയ കമ്മിറ്റിയുടെ ധനസമാഹരണത്തിലൂ ടെ ലഭിച്ച 75 ലക്ഷം രൂപയും പാനൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ 30 ലക്ഷം രൂപയും ഉപയോഗിച്ചാണ് ഭൂമി വാങ്ങിയത്.
2019 ഫെബ്രുവരി 21 ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ച പൊന്ന്യം പുല്ലോടി ഗ്രാമത്തിലെ പൊന്ന്യതങ്കം അങ്കത്തട്ട്.
പുല്ല്യോട് പാട്യം ഗോപാലൻ സ്മാരക വായനശാല വാങ്ങി നൽകിയ 20 സെന്റ് ഭൂമിയും ഇതിനുപുറമെ അങ്കത്തട്ട് പരിസരത്ത് രജി സ്ട്രേഷൻ നടപടികൾ പുരോഗമി ക്കുന്ന 30 സെന്റ് ഭൂമിയുമടക്കം ഒരേക്കറിലാണ് അക്കാദമിയും മ്യൂസിയവും നിർമിക്കുന്നത്. 20 സെന്റ്റിൽ കളരി പരിശീലന കേന്ദ്രം, 38 സെൻ്റിൽ മ്യൂസിയം,അക്കാദമി ഓഫീസ് എന്നിവയും നിർമിക്കും. ഉഴിച്ചൽ കേന്ദ്രമടക്ക മുള്ള സൗകര്യങ്ങളുമുണ്ടാകും.
കേന്ദ്ര ടൂറിസം മന്ത്രാലയം തീർഥാടക ടൂറിസത്തിൻ്റെ ഭാഗമായി അനുവദിച്ച തുകയും സംസ്ഥാന സർക്കാർ പദ്ധതിക്കായി ബജറ്റിൽ വകയിരുത്തിയ തുകയുമടക്കം ഒരു കോടി 93 ലക്ഷം രൂപ ഉപയോഗിച്ചാണ് കളരി അക്കാദമിയും മ്യൂസിയവും യാഥാർഥ്യമാകുന്നത്. ഊരാളുങ്കൽ സൊസൈറ്റിക്കാണ് നിർമാണച്ചുമതല ഡിസംബറിൽ പ്രവൃത്തി പൂർത്തീകരിച്ച് കളരി അക്കാദമി മ്യൂസിയം നാടിന് സമർപ്പിക്കാനാകുമെന്ന് പൊന്ന്യത്തങ്കം ജനറൽ കൺവീനർ എൻ പി വിനോദ് കുമാർ പറഞ്ഞു.