3,500 കോടി രൂപയുടെ കടപ്പത്രത്തിന് തീരുമാനം

0

തിരുവനന്തപുരം: സംസ്ഥാനത്ത് 3,500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കാൻ തീരുമാനം. വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർഥമാണിത്. ഇതിനായുള്ള ലേലം 28ന് റിസർവ് ബാങ്കിന്‍റെ മുംബൈ ഫോർട്ട് ഓഫിസിൽ ഇ- കുബേർ സംവിധാനം വഴി നടക്കും. സംസ്ഥാന സർക്കാരിന് 18,253 കോടി രൂപ കടമെടുക്കാനുള്ള അനുമതി കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാരിൽ നിന്ന് ലഭിച്ചിരുന്നു. നേരത്തെ സംസ്ഥാനം 3,000 കോടി രൂപ കടമെടുത്തു. അതുൾപ്പെടെ ആകെ അനുമതി കിട്ടിയത് 21,253 കോടിയായി.

ഏപ്രിലിൽ ഈ വർഷം 37,512 കോടി രൂപയാണ് കേരളത്തിന് കടമെടുക്കാൻ കഴിയുന്നതെന്ന് സംസ്ഥാനത്തെ അറിയിച്ചിരുന്നു. ഇപ്പോൾ അനുമതി കിട്ടിയത് ഏതു മാസം വരെയുള്ള തുകയാണെന്നതിനെപ്പറ്റി വ്യക്തത തേടി കേന്ദ്ര സർക്കാരിന് സംസ്ഥാന ധനവകുപ്പ് കത്തയയ്ക്കും. ഒരു വശത്ത് കേന്ദ്രം സാമ്പത്തികമായി ഞെരുക്കുമ്പോഴും സംസ്ഥാനത്തിന്‍റെ തനത് വരുമാനത്തിൽ റെക്കോഡ് വർധനവുണ്ടാക്കാൻ കഴിഞ്ഞതായാണ് ധനമന്ത്രി കെ.എൻ. ബാലഗോപാലിന്‍റെ അവകാശവാദം. 2020–21ൽ സംസ്ഥാനത്തിന്‍റെ തനത്‌ നികുതി വരുമാനം 47,000 കോടി രൂപയായിരുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *