കാവ്യകൗമുദി കേരളയുടെ സാഹിത്യ സമ്മേളനം അരുൺ കോളശ്ശേരിൽ ഉദ്ഘാടനം ചെയ്തു
കൊല്ലം: ജവഹർ ബാലഭവനിൽ കാവ്യകൗമുദി കേരളയുടെ ഒക്ടോബർ മാസത്തെ സാഹിത്യ സമ്മേളനം കവിയും അദ്ധ്യാപകനുമായ പ്രൊഫ. അരുൺ കോളശ്ശേരിൽ ഉദ്ഘാടനം ചെയ്തു.അനുഭവങ്ങളുടെ കടലിലേക്കുള്ളക്ഷണമാണ് ഓരോ സാഹിത്യരൂപവും അത് ഒരുവൻ്റെ ആഹ്ലാദത്തിലൂടെയും വിഷാദങ്ങളിലൂടെയും മറ്റ് ജീവിത സാഹചര്യങ്ങളിലൂടെയും കൈപിടിച്ച് നടത്തുമെന്നും ഓരോ സർഗ്ഗസൃഷ്ടിയും നമുക്ക് തുറന്നു തരുന്നത് വാക്കുകൾ കൊണ്ടുള്ള ഇന്ദ്രജാലത്തിലൂടെ അനുഭവങ്ങൾ വർണ്ണിക്കപ്പെടു മ്പോഴാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
കാഞ്ഞാവെളി ഗോപാലകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. ഡോ. നിസാ കരിക്കോടിന്റെ മധുര സ്വപ്നം കവിതാ സമാഹാരം മയ്യനാട് അജയകുമാർ ചർച്ച ചെയ്തു.തുടർന്ന് തൽസമയ കവിതാലാപനവും ചർച്ചയും നടന്നു. ഇരുപത്തി അഞ്ച് കവികൾ കാവ്യാലാപനത്തിൽ പങ്കെടുത്തു.