കാപ്പാ നിയമ പ്രകാരം 20 വയസ്സുകാരനെ നാടുകടത്തി

ആലപ്പുഴ : ചേർത്തല പോലീസ് സ്റ്റേഷൻ അതിർത്തിയിൽ സ്ഥിരതാമസ ക്കാരനായ ചേർത്തല മുൻസിപ്പാലിറ്റി 8-)0 വാര്‍ഡില്‍ ചേർത്തല പി.ഒ യിൽ നികർത്തിൽ വീട്ടിൽ ജിതിൻ , വയസ്-20 നെ യാണ് ആറുമാസത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നത് തടഞ്ഞ് എറണാകുളം റേഞ്ച് ഡിഐ ജി ഉത്തരവായത്. നിരവധി മോഷണ കേസുകൾ, പോക്സോ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവന്നയാളാണ്. ഇയാൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതിനായി ചേർത്തല പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ. ജി യുടെ റിപ്പോർട്ട് ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.