നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പ്രതിയെ കാപ്പ നിയമപ്രകാരം ജയിലിൽ അടച്ചു

ആലപ്പുഴ: കുത്തിയതോട് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കോടന്തുരുത്ത് പഞ്ചായത്ത് ഏഴാം വാർഡിൽ കുത്തിയതോട് പി ഒ യിൽ കൊല്ലശ്ശേരി താഴത്തെ വീട്ടിൽ 30 വയസ്സുള്ള ലിജോ ജോജിയെയാണ് ജില്ലാ കളക്ടറുടെ ഉത്തരവ് അനുസരിച്ച് കാപ്പാ നിയമം പ്രകാരം അറസ്റ്റ് ചെയ്തത്. കുത്തിയതോട് പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും പൊതു ജനങ്ങൾക്ക് നിരന്തരം ശല്യവും ഭീഷണിയും ആയതിനെ തുടർന്ന് 202 ൽ ഇയാളെ കാപ്പാ നിയമപ്രകാരം ഒരു വർഷം കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്നതാണ്. ശിക്ഷാ കാലാവധി കഴിഞ്ഞ പുറത്തിറങ്ങിയ ഇയാൾ വീണ്ടും ക്രിമിനൽ കുറ്റകൃത്യങ്ങൾ ഏർപ്പെടുകയും 2023 ൽ വീണ്ടും കാപ്പനിയമപ്രകാരം ഇയാളെ നാടുകടത്തിയിരുന്നതും തുടർന്ന് നാട്ടിൽ തിരിച്ചെത്തിയ ഇയാൾ അരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വധശ്രമ കേസുകളിൽ പ്രതിയായതിനെ തുടർന്ന് ജില്ലാ കളക്ടറുടെ ഉത്തരവ് അനുസരിച്ച് കുത്തിയതോട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അജയമോഹന്റെ നേതൃത്വത്തിൽ എസ്ഐ വേണുഗോപാൽ, സിപിഒ മാരായ അമൽ, ശരത്ത്, ചേർത്തല ഡിവൈഎസ്പി സ്ക്വാഡ് അംഗങ്ങളായ പ്രവീഷ്, അരുൺ എന്നിവരടങ്ങുന്ന സംഘം ഇയാളെ അറസ്റ്റ് ചെയ്തു കാപ്പാ നിയമപ്രകാരം ഒരു വർഷക്കാലത്തേക്ക് തിരുവനന്തപുരം സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിക്കുന്നു. കൂടാതെ ഇയാളെ മയക്കുമരുന്ന് കേസിൽ ആറു വർഷത്തേക്ക് ശിക്ഷിച്ചിരുന്നതുമാണ്.
