‘കലാക്ഷേത്രം’- ഡോംബിവ്‌ലിയുടെ വാർഷികാഘോഷം നാളെ

ഡോംബിവ്‌ലി : കലാക്ഷേത്രം ഡോംബിവ്‌ലിയുടെ നാൽപ്പതാം വാർഷികം മാർച്ച് 1 ശനിയാഴ്ച , ഡോംബിവ്‌ലിവെസ്റ്റിലുള്ള മോഡൽ ഇംഗ്ലീഷ് സ്കൂളിൽ (കുംബർഖാൻ പാഡ) വൈകുന്നേരം 6മണിക്ക് ആഘോഷിക്കും. കലാക്ഷേത്രം അധ്യാപകരും വിദ്യാർത്ഥികളും അവതരിപ്പിക്കുന്ന കഥകളി,കർണ്ണാടക സംഗീതം ,ഭരതനാട്യം, മോഹിനിയാട്ടം എന്നിവ അരങ്ങേറും .
കലാക്ഷേത്ര അവതരിപ്പിക്കുന്ന ‘കിരാതം ‘കഥകളിയിൽ ‘കാട്ടാള’നായി കലാശ്രീ കലാമണ്ഡലം ഗോപാലകൃഷ്ണനും അർജുനനനായി കലാക്ഷേത്രം രഞ്ജിഷ് നായരും ‘കാട്ടാള സ്ത്രീ’യായി കലാ ക്ഷേത്രം ദിവ്യ നന്ദ ഗോപനും ശിവനായി കാലാക്ഷേത്രം സുജാത അരുണും വേഷമിടും.
വോക്കൽ :കലാശ്രി കലാമണ്ഡലം ഗിരീശൻ ,അർജുൻ വാര്യർ
ചെണ്ട :കലാനിലയംഅച്ചു ഓമനക്കുട്ടൻ
മദ്ദളം :കലാനിലയം അഭിനന്ദ്
ചുട്ടി: കലാമണ്ഡലം നിഖിൽ പി എം
പെട്ടി : കലാനിലയം സജിത്ത് സജി , കലാനിലയം സഞ്ജയ്
ചമയം : ‘രംഗഭൂഷ ‘ ഇരിങ്ങാലക്കുട