ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഒരു സ്പെഷ്യൽ ട്രെയിൻ കൂടി
കൊച്ചി: യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഒരു സ്പെഷ്യൽ ട്രെയിൻ കൂടി പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. എസ്എംവിടി ബെംഗളൂരു സ്റ്റേഷനിൽ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും ഓരോ സർവീസാണ് സ്പെഷ്യൽ ട്രെയിൻ നടത്തുക. ക്രിസ്മസ് അവധിക്കാലത്തെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഇന്നലെയാണ് ട്രെയിൻ പ്രഖ്യാപിച്ചത്. ടിക്കറ്റ് റിസർവേഷൻ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ബെംഗളൂരുവിൽ നിന്നുള്ള സർവീസ് ഇന്നും മടക്കയാത്ര നാളെയുമാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.