സിദ്ധാർത്ഥന്റെ മരണം; പ്രതികളെ സംരക്ഷക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്: കെ സുരേന്ദ്രൻ
വയനാട്: പൂക്കോട് വെറ്റനറി കോളേജിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണത്തിൽ തുടക്കം മുതൽ തന്നെ പ്രതികളെ സംരക്ഷക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പും ഈ കേസിൽ പ്രതികൾക്ക് ഒപ്പമാണ്. പിണറായി വിജയന്റെയും, പൊലീസിന്റെയും ഒത്താശയോടു കൂടിയാണ് ക്യാമ്പസുകളിൽ ക്രിമിനലുകൾ വാഴുന്നതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായി ഈങ്ങാപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ.സുരേന്ദ്രൻ.