മാധ്യമപ്രവർത്തകർക്കെതിരെ വീണ്ടും കെ. സുരേന്ദ്രൻ

0

 

മാധ്യമങ്ങളുടെ പ്രവർത്തനം അരോചകമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
മാധ്യമങ്ങൾ അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ വാർത്തയായി നൽക്കുന്നു .ചാനൽ ഓഫീസുകളിൽ നേരിട്ടെത്തി ചോദിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

നാല് ദിവസം മുന്നേയും മാധ്യമപ്രവർത്തകർക്കെതിരെ ഭീഷണിയുമായി സുരേന്ദ്രൻ വന്നിരുന്നു.ബിജെപിയെ അപമാനിക്കാനും അപകീർത്തിപ്പെടുത്താനും ശ്രമിച്ച ഒരു മാധ്യമ പ്രവർത്തകനെയും വെറുതെ വിടില്ലെന്നായിരുന്നു കെ സുരേന്ദ്രന്റെ മുന്നറിയിപ്പ്. പാർട്ടിക്കെതിരെ കള്ളവാർത്തകൾ ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തവർ ഏതു കൊമ്പത്തിരിക്കുന്നവരായാലും കൈകാര്യം ചെയ്യുമെന്നും സുരേന്ദ്രൻ ഭീഷണി മുഴക്കിയിരുന്നു.

കഴിഞ്ഞ ആഗസ്റ്റിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും മാധ്യമപ്രവർത്തകർക്കെതിരെ ആരോപണങ്ങളുമായി വന്നിരുന്നു.മാധ്യമപ്രവർത്തകർ വഴിതടഞ്ഞെന്നും പറഞ് അദ്ദേഹം പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയിൽ മൂന്ന് മാധ്യമ സ്ഥാപനങ്ങൾക്കെതിരെ തൃശ്ശൂർ ഈസ്റ്റ് പോലീസ് കേസെടുക്കുകയും ചെയ്തു.കേന്ദ്രമന്ത്രിയുടെ വഴി തടഞ്ഞെന്നും സുരക്ഷാ ഉദ്യോഗസ്ഥൻ്റെ ജോലി തടസ്സപ്പെടുത്തി എന്നും പരാതിയിൽ പറയുന്നു.
മാധ്യമപ്രവർത്തകരെ സുരേഷ് ​ഗോപി തള്ളിമാറ്റി എന്നാരോപിച്ച്‌ മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കര സുരേഷ് ഗോപിക്കെതിരെയും പരാതി നൽകിയിരുന്നു.
ഈ പരാതിയിലൊക്കെ എന്ത് നടപടിയുണ്ടായി എന്ന കാര്യം അറിവായിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *