കെപിസിസി അധ്യക്ഷനായി കെ സുധാകരൻ ചുമതലയേറ്റു

0

കെപിസിസി അധ്യക്ഷനായി കെ സുധാകരൻ ചുമതല ഏറ്റു. ഇന്ദിരാഭവനിൽ രാവിലെ 10 മണിക്ക് നടന്ന ചുതലയേൽക്കൽ ചടങ്ങിൽ ആക്ടിംഗ് പ്രസിഡണ്ട് എംഎം ഹസൻ അടക്കമുള്ള നേതാക്കൾ പങ്കെടുത്തില്ല.ഹസ്സനെടുത്ത ചില തീരുമാനങ്ങൾ റദ്ദാക്കുമെന്നും സുധാകരൻ സൂചിപ്പിച്ചു. കസേരയിൽ നിന്ന് അങ്ങനെയൊന്നും തന്നെ ഇറക്കാനാകില്ലെന്നും സുധാകരൻ പ്രതികരിച്ചു.

ആക്ടിംഗ് പ്രസിഡന്റ് എം.എം ഹസ്സനായിരുന്നു മുൻപത്തെ അധ്യക്ഷൻ. അധ്യക്ഷ സ്ഥാനം സംബന്ധിച്ച വിവാദങ്ങൾ നടക്കുന്നതിനിടെയാണ് കെ സുധാകരന്റെ മടങ്ങിവരവ്. പൊതു തെരഞ്ഞെടുപ്പ് പൂർത്തിയാക്കുന്ന ജൂൺ 4 വരെ അധ്യക്ഷനായി ഹസൻ തുടരുമെന്നായിരുന്നു സംഘടനയുടെ നേരത്തെ ഉണ്ടാക്കിയ ധാരണ.എന്നാൽ അധ്യക്ഷ സ്ഥാനത്തേക്കുള്ള മടങ്ങിവരവ് സംബന്ധിച്ച് വിവാദങ്ങൾ ഉയർന്നതോടെ സുധാകരന്റെ കൂടി താൽപര്യം പരിഗണിച്ചാണ് സ്ഥാനമാറ്റം.

തർക്കങ്ങളില്ലെന്ന് കെ സുധാകരൻ ആവർത്തിക്കുമ്പോഴും പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്ന നിലപാട് ഒരു വിഭാഗം നേതാക്കൾ ഉയർത്തുന്നുണ്ട്. സുധാകരൻ വന്നതിനുശേഷം കെപിസിസി പുനസംഘടന പോലും പാളി പോയെന്നും, പാർട്ടിയുടെ പ്രദേശീക സ്വധീനം നഷ്ട്ടമായെന്നുമാണ് ഈ വിഭാഗത്തിന്റെ വിമർശനം. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപനത്തിന് ശേഷം കൂടുതൽ നേതാക്കൾ പുതിയ അധ്യക്ഷന് വേണമെന്ന ആവശ്യവുമായി ഹൈക്കമാന്റിനെ സമീപിക്കാനുള്ള സാധ്യതയും തള്ളിക്കളയാൻ ആകില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *